‘കുടുംബം തകര്‍ത്തു’; ഷാഫി പറമ്പിലിന്റെ വിശ്വസ്തന്‍ ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് സെക്ര. കൃഷ്ണനുണ്ണിക്ക് എതിരെപരാതിയുമായി വീട്ടമ്മ

Wait 5 sec.

ഷാഫിപറമ്പില്‍ എംപിയുടെ വിശ്വസ്തനെതിരെ പരാതിയുമായി വീട്ടമ്മ. പരാതിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. ഷാഫിപറമ്പില്‍ എംപിയുടെ വിശ്വസ്തന്‍ ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കൃഷ്ണനുണ്ണിക്കെതിരെയാണ് പരാതി. കെപിസിസി പ്രസിഡന്റിനാണ് വീട്ടമ്മ പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നാലെയാണ് പരാതിയുമായി വീട്ടമ്മ രംഗത്തെത്തിയത്.കൃഷ്ണനുണ്ണി കാരണം തന്റെ കുടുംബം തകര്‍ന്നെന്നും ഷാഫി പറമ്പിലും വിടി ബലറാമും കൃഷ്ണ്ണനുണ്ണിക്ക് സംരക്ഷണമൊരുക്കുന്നുവെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.Also read – ‘സുരേഷ് പറഞ്ഞാൽ അതാണ് അവസാന വാക്ക്’: എസ് സുരേഷിന് പരിഹാസം; വായ്പ എടുത്ത നേതാക്കളെ കുറിച്ച് ഉടൻ വെളിപ്പെടുത്തുമെന്നും എംഎസ് കുമാർതന്റെ മോനും കുടുംബത്തിനും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി കൃഷ്ണനുണ്ണിക്കായിരിക്കുമെന്നും കെപിസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.updating…The post ‘കുടുംബം തകര്‍ത്തു’; ഷാഫി പറമ്പിലിന്റെ വിശ്വസ്തന്‍ ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് സെക്ര. കൃഷ്ണനുണ്ണിക്ക് എതിരെ പരാതിയുമായി വീട്ടമ്മ appeared first on Kairali News | Kairali News Live.