വന്ദേഭാരതിലെ ആർഎസ്എസ് ഗണഗീതം: റെയിൽവേ നീക്കത്തിനെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

Wait 5 sec.

വന്ദേഭാരതിൽ ആർ എസ് എസ് ഗണഗീതം ആലപിച്ച വിദ്യാർത്ഥികളുടെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ സതേൺ റെയിൽവേ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധം. സംഭവം വിവാദമായതോടെ റെയിൽവേ പോസ്റ്റ്‌ പിൻവലിച്ചിരുന്നു. ഇന്ത്യൻ റെയിൽവേയിൽ ആർ എസ് എസ് നയങ്ങൾ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ ‘സാരെ ജഹാം സെ അച്ഛാ’ ആലപിച്ച് പ്രതിഷേധിച്ചത്.എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത്. ദേശഭക്തിഗാനം എന്ന കുറിപ്പോടെ ദക്ഷിണ റെയില്‍വേ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതിനെതിരെ നിരവധി കോണുകളില്‍നിന്ന് വിമര്‍ശനം ഉയർന്നതോടെ ദൃശ്യങ്ങൾ പിൻവലിക്കുയായിരുന്നു. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ദൃശ്യം പോസ്റ്റുചെയ്തത് എന്നത് വ്യക്തമാണ്.ALSO READ; ‘വന്ദേഭാരതിൽ സ്കൂൾ വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് ആർഎസ്എസിന്റെ വർഗീയ അജണ്ടയുടെ ഭാഗം’; കെ രാധാകൃഷ്ണൻ എം പിറെയിൽവേയിൽ ആർ എസ് എസ് നയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധാവുമായി രംഗത്തെത്തി. പൊതു സ്ഥാപനങ്ങൾ ആർഎസ്എസ് വത്കരിക്കുന്ന കേന്ദ്രസർക്കാറിന്റെ നടപടിയുടെ തുടർച്ചയായാണ് ആർഎസ്എസിന്റെ ഗണഗീതം പൊതുപരിപാടികളിൽ ഉപയോഗിക്കുന്നതെന്ന് ഡി വൈ എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് പറഞ്ഞു. ഭരണഘടന ഉയർത്തി പിടിച്ചാണ് ദേശഭക്തിഗാനം ആലപിച്ച് ഡി വൈ എഫ് ഐ പ്രതിഷേ‌ധിച്ചത്.The post വന്ദേഭാരതിലെ ആർഎസ്എസ് ഗണഗീതം: റെയിൽവേ നീക്കത്തിനെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.