ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Wait 5 sec.

തൃശൂര്‍ |  കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അത് മറികടന്നാണ് ജസ്ന സലീം പടിഞ്ഞാറേ നടയിലല്‍ റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ റീല്‍ ചിത്രീകരിച്ചതിന് ജസ്നക്കെതിരെ കേസെടുത്തിരുന്നു.കലാപശ്രമം, അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഗുരുവായൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.