കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Wait 5 sec.

ബെംഗളൂരു |  നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ചര്‍ച്ചകളില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പ്രതികരിച്ചു. കര്‍ണാടകയില്‍ നിലവില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. ചര്‍ച്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ നോക്കാമെന്നും ഖാര്‍ഗെ പറഞ്ഞു. അത്തരം വിഷയമുയര്‍ന്നാല്‍ രാഹുലും സോണിയയും താനും ചേര്‍ന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി ആണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.