ഊണ് കഴിഞ്ഞാൽ അൽപം മയക്കമാകാമെന്ന് പറയുന്നവരെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ചിലർക്ക് ഇത് പണ്ടുമുതൽക്കേയുള്ള ശീലമായിരിക്കും. മറ്റ് ചിലരാകട്ടെ ഭക്ഷണം കഴിച്ചിട്ട് മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോഴായിരിക്കും ചെറുതായി ഒന്ന് മയങ്ങാമെന്ന് വിചാരിക്കുന്നത്. എന്നാൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ഇതേ അവസ്ഥ ഉണ്ടായാലോ.also read: അമിതവണ്ണവും അസിഡിറ്റിയും ഒരുപോലെ കുറയ്ക്കാം, ഗ്രാമ്പൂ വെള്ളം കുടിച്ചാൽ ഗുണങ്ങളേറെ പോഷകഗുണങ്ങളടങ്ങിയ ഭക്ഷണം കഴിച്ചിട്ടും ചിലർക്കെങ്കിലും മയക്കമോ തളർച്ചയോ അനുഭവപ്പെടുന്നുണ്ടാകും. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശദീകരിക്കുകയാണ് എയിംസിലും സ്റ്റാൻഫോർഡിലും പരിശീലനം ലഭിച്ച ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി.ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.സൗരഭ് സേത്തിയുടെ വാക്കുകൾഭക്ഷണം കഴിച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരം സ്വാഭാവികമായും ‘റെസ്റ്റ് ആൻഡ് ഡൈജസ്റ്റ്’ എന്ന അവസ്ഥയിലേക്കാണ് മാറുന്നത്. ആഹാരം ശരിയായി ദഹിപ്പിക്കാൻ ശരീരത്തിലെ രക്തയോട്ടം കൂടുതലായി വയറിലേക്കും കുടലിലേക്കും കേന്ദ്രീകരിക്കുകയും ചെയ്യും. ഈ പ്രക്രിയ നടക്കുമ്പോൾ ശരീരം സ്വാഭാവികമായും വിശ്രമാവസ്ഥയിലാവുകയും ഇത് നിങ്ങൾക്ക് ഉറക്കവും ശാന്തതയും അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് ശേഷമുള്ള ക്ഷീണം സാധാരണമാണ്.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഗുണവും ക്ഷീണത്തിന്റെ തോത് നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കാർബോഹൈഡ്രേറ്റുകളായ വെളുത്ത അരി, മൈദ കൊണ്ടുള്ള ബ്രെഡ്, മധുരപലഹാരങ്ങൾ, സംസ്‌കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. ഇത് പിന്നീട് താഴുന്നത് കടുത്ത ക്ഷീണത്തിനും ഉറക്കത്തിനും കാരണമാകും. അളവിൽ കുടുതൽ ഭക്ഷണം കഴിക്കുന്നതും ദഹനപ്രക്രിയയെ സങ്കീർണമാക്കുകയും ശരീരത്തിന് കൂടുതൽ അധ്വാനം നൽകുകയും ചെയ്യു.പ്രോട്ടീൻ, ഫൈബർ, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഒന്നിച്ച് അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം കൃത്യമായ ഇടവേളയെടുത്ത് മിതമായ അളവിൽ ഭക്ഷണം കഴിച്ചാൽ ക്ഷീണം അകറ്റാൻ സഹായിക്കും. നമ്മുടെ ഉപാപജയപ്രവർത്തനം നാം കഴിക്കുന്ന ഓരോ ഭക്ഷണത്തോടും നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കും. അതിനാൽ ശരിയായ ഭക്ഷണക്രമം തെരഞ്ഞെടുത്താൽ ആഹാരത്തിന് ശേഷമുള്ള മയക്കത്തെ ഒരു പരിധിവരെ തടയാനാകും.The post ഭക്ഷണം കഴിച്ചിട്ടും തളർച്ചയും ഉറക്കവും വരാറുണ്ടോ? ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ പരിഹരിക്കാം appeared first on Kairali News | Kairali News Live.