നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം കൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയായി നടത്താൻ കഴിയുന്നുണ്ടോ. പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരുപക്ഷെ ഇതായിരിക്കും. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരായിരിക്കും ഈ പ്രശ്നം കൂടുതലായി അനുഭവിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതചെലവുകളും ഇഎംഐകളും അപ്രതീക്ഷിതമായി വരുന്ന ആശുപത്രി ചെലവുകളും നടത്താൻ നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം തികഞ്ഞെന്ന് വരില്ല. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചാലോ. ഒരിക്കലെങ്കിലും അധികവരുമാനത്തെക്കുറിച്ച് (സൈഡ് ഇൻകം) നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഒരു ലാപ്ടോപ്പും ഫോണും ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസം 50,000 രൂപയോ അതിൽ കൂടുതലോ അധിക വരുമാനം നേടാം. സോഷ്യൽ മീഡിയയിൽ ചിലർ പരീക്ഷിച്ച മാർഗങ്ങൾ പരിചയപ്പെടാം.ഫ്രീലാൻസ് കണ്ടന്റ് റൈറ്റർഅധികവരുമാനം നേടാൻ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള ഒരു മാർഗമാണിത്. ബ്ലോഗ് പോസ്റ്റുകൾ, വെബ്സൈറ്റ് റൈറ്റിംഗ് അല്ലെങ്കിൽ വീഡിയോ സ്ക്രിപ്റ്റുകൾ എന്നിവ മറ്റ് കമ്പനികൾക്കായി തയ്യാറാക്കി കൊടുക്കാവുന്നതാണ്. അങ്ങനെയുള്ള കമ്പനികകളെ കണ്ടെത്തിക്കഴിഞ്ഞാൽ ഫ്രീലാൻസ് കണ്ടന്റ് റൈറ്റിംഗ് രംഗത്ത് ശോഭിക്കാവുന്നതാണ്. നിങ്ങളുടെ കഴിവ് അനുസരിച്ച് പ്രതിമാസം 17000 രൂപമുതൽ 70000 രൂപവരെ സമ്പാദിക്കാം.also read: ഒരു ലക്ഷം രൂപ വരെ മാസശമ്പളം, കറൻസി നോട്ട് പ്രസിൽ ഉയർന്ന ജോലി നേടാംഗ്രാഫിക് ഡിസൈനിംഗ്നിങ്ങൾക്ക് ഗ്രാഫിക് ഡിസൈൻ ചെയ്യാനുള്ള അറിവുണ്ടെങ്കിൽ ധാരാളം തൊഴിലവസരങ്ങളുണ്ട്. ഏത് കമ്പനിക്കും ആവശ്യമുള്ളൊരു പോസ്റ്റാണിത്. പ്രതിമാസം 20000 രൂപമുതൽ 80000 രൂപവരെ ഇതിൽ നിന്ന് സമ്പാദിക്കാവുന്നതാണ്.ഓൺലൈൻ അധ്യാപനംകൊവിഡ് മഹാമാരിക്ക് ശേഷമാണ് ഓൺലൈൻ അധ്യാപനത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. സ്പോക്കൺ ഇംഗ്ലീഷ് അല്ലെങ്കിൽ കോഡിംഗ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ഓൺലൈനായി പഠിപ്പിക്കുന്നവർക്ക് ഒരുപാട് സാദ്ധ്യതകളുണ്ട്. ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഇതിനായി മാറ്റിവച്ചാൽ മതി. ഇത്തരത്തിൽ പ്രതിമാസം 20,000 മുതൽ 60,000 രൂപ വരെ അധികവരുമാനം നേടാം.The post മാസം 50,000 രൂപ അധികമായി സമ്പാദിക്കാം, ഈ നുറുങ്ങുവിദ്യകൾ പരീക്ഷിച്ചാൽ മതി appeared first on Kairali News | Kairali News Live.