വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ് ഏറെ സ്വീകാര്യത നേടിയ ചിത്രമായിരുന്നു. കുടിലബുദ്ധിക്കാരനായ പക്കാ ക്രിമിനലായ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമാ പ്രേമികൾക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയെത്തിരിക്കുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ രണ്ടാം ഭാഗമെത്തുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് 2024ൽ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു.ALSO READ; മിഷന്‍ ഇംപോസിബിള്‍ 9; ടോം ക്രൂസിനൊപ്പം പ്രിയങ്കയും ദീപികയും രണ്‍വീറും അമിതാഭ് ബച്ചനും!!!എന്നാൽ, പിന്നീട് അപ്ഡേറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ മുകുന്ദനുണ്ണി അസോസിയേറ്റിന്റെ രണ്ടാം ഭാഗമെത്തുവെന്ന് സ്ഥിരീകരിച്ചിരിക്കയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഭിനവ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് സംഭവിക്കുമോ എന്നായിരുന്നു സംവിധായകനോടുള്ള ചോദ്യം. യെസ് എന്നാണ് അഭിനവ് അതിന് നൽകിയ മറുപടി.അഭിനവിന്റെ പുതിയ ചിത്രമായ മോളിവുഡ് ടൈംസ് മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ രണ്ടാം ഭാഗമാണെന്ന് ഒരു സംസാരമുണ്ടായിരുന്നു. എന്നാൽ, ഇതിന് സംവിധായകൻ മറുപടി നൽകിയിരുന്നില്ല. 2022ലാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, ആർഷ ചാന്ദിനി ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.The post മുകുന്ദനുണ്ണിയുടെ രണ്ടാം വരവ് ഉടൻ; മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ അപ്ഡേറ്റുമായി സംവിധായകൻ appeared first on Kairali News | Kairali News Live.