ഹോ.. മെയ് നാലാകുമ്പോൾ എന്തോരം മോഹന വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് രാഷ്ട്രീയ കേരളം കാണാൻ പോകുന്നത്. ഒരു വശത്ത് വനവാസത്തിൽ പോകാൻ തയ്യാറെടുക്കുന്ന വി ഡി സതീഷ് ജി മറുവശത്ത് മുന്നിൽ.. മുന്നിൽ എന്ന് കാണാൻ കൊതിക്കുന്ന അഖിൽ മാരാർ. ഇപ്പോഴിതാ യുദ്ധഭൂമിയിൽ പുതിയ ഭടൻ. യുഡിഎഫിലെ ഭാവി വാഗ്‌ദാനം പി വി അൻവർക്ക.പക്ഷെ അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം കുറച്ച് കടുത്തുപോയോ എന്നാണ് കോൺഗ്രസുകാർ അടക്കം ഇപ്പോൾ ചിന്തിക്കുന്നത്. ബേപ്പൂരിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനോട് തോറ്റാൽ വമ്പൻ ഓഫാറാണ് അൻവർക്ക നൽകിയിരിക്കുന്നത്. തോറ്റുകഴിഞ്ഞാൽ കോഴിക്കോട് കിഡ്സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ തലമൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്നാണ് കഴിഞ്ഞ ദിവസം പി വി അൻവർ മാധ്യമങ്ങളോടായി പറഞ്ഞത്. മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന അൻവറിനെയാണ് കണ്ടത്. കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയുള്ള തന്റെ “പരാജയയാത്ര” എങ്ങനെയായിരിക്കുമെന്നും അൻവർ കൃത്യമായി വിവരിച്ചു.ALSO READ: പി വി അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ തെളിവില്ല; മുൻ എസ് പി സുജിത്ദാസ് കുറ്റവിമുക്തൻകഴിഞ്ഞ തെരഞ്ഞെടുപ്പിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് റെക്കോർഡ് വോട്ടോടുകൂടി വിജയിച്ച ബേപ്പൂർ മണ്ഡലത്തിലാണ് അൻവറിന്റെ ‘ഒടുക്കത്തെ കോൺഫിഡൻസ്’ എന്നോർക്കണം. എംഎൽഎ എന്ന നിലയിലും മുഹമ്മദ് റിയാസ് വലിയ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിലാകെ നടത്തിയിട്ടുള്ളത്. ബേപ്പൂരിൽ കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷം ഇക്കുറി മറികടക്കുമെന്നും വികസനം വോട്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലുമാണ് LDF.ALSO READ: ‘കേരളത്തിൽ വികസനം വേണമെങ്കിൽ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണം’; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻഏതായാലും മെയിൻ ആകാനും വാർത്തകളിൽ ഇടം നേടാനുമുള്ള അൻവർക്കാന്റെ ഓരോരോ കാട്ടിക്കൂട്ടലുകാലുകൾക്ക് ട്രോളോട് ട്രോളാണ് സോഷ്യൽ മീഡിയയിൽ. ഒന്ന് മെയ് നാലാകാനാണ് കാത്തിരിക്കുന്നതെന്നും അൻവർക്കാനെ ഇങ്ങനെ ഒന്ന് കാണാൻ മനം തുടിക്കുന്നുവെന്നും കട്ട വെയ്റ്റിങ് ഫോർ മെയ് നാല് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.The post ‘അൻവർക്കാനെ പുതിയ രൂപത്തിലും ഭാവത്തിലും കാണാൻ മനം തുടിക്കുന്നു; കട്ട വെയ്റ്റിങ് ഫോർ മെയ് നാല്’; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ appeared first on Kairali News | Kairali News Live.