വേനല്‍ക്കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവെറി കമ്പനിയായ ഇന്‍സ്റ്റാമാര്‍ട്ട്. ‘സമ്മര്‍ ട്രെന്‍ഡ്സ് 2026’ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഏറെ കൗതുകകരമായ വിവരങ്ങളാണുള്ളത്. ചൂട് കനത്തപ്പോള്‍ തണുപ്പും രുചിയും ഒരുമിച്ച് തേടി ആളുകള്‍ തിരഞ്ഞെടുത്ത ഫേവറിറ്റ് വിഭവങ്ങള്‍ ഏതൊക്കെയെന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട 10 സാധനങ്ങളുടെ പട്ടികയാണ് ഇന്‍സ്റ്റാമാര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ ഏറ്റവുമധികം പേര്‍ ഓര്‍ഡര്‍ ചെയ്തത് പരമ്പരാഗത വിഭവമാണ്. അത് മറ്റൊന്നുമല്ല. നാടന്‍ വിഭവമായ തൈരാണ്. ജീര മസാല സോഡ, കോള്‍ഡ് കോഫി, കരിക്കിന്‍ വെള്ളം, ലസി, മില്‍ക്ക് ഷേക്ക് തുടങ്ങിയ നാടന്‍ പാനീയങ്ങളാണ് പട്ടികയിലുള്ള മറ്റു വിഭവങ്ങള്‍.തൈരിനും മറ്റു പാനീയങ്ങള്‍ക്കും പുറമെ പഴ വര്‍ഗങ്ങളും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട വിഭവങ്ങളുടെ പട്ടികയിലുണ്ട്. തണ്ണിമത്തന്‍, മാമ്പഴം എന്നിവയാണ് ഇക്കൂട്ടത്തിലുള്ളത്.ഇന്‍സ്റ്റാഗ്രാം വഴി ഏറ്റവുമധികം മാമ്പഴം ഓര്‍ഡര്‍ ചെയ്ത സ്ഥലങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോടുനിന്നാണ് മാമ്പഴങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ പോയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളായ മധുര, ട്രിച്ചി, വിശാഖപട്ടണം എന്നിവയാണ് പിന്നിലുള്ളത്.Also Read: ചിക്കന്റെ ലെഗ് പീസിനോടാണോ കമ്പം? എന്നാൽ ഈ ഭാഗം കഴിച്ചുനോക്കൂ, ഗുണങ്ങളേറെഅഹമ്മദാബാദ്, രാജ്കോട്ട്, കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി, ലഖ്നൗ, ചണ്ഡിഗഢ്, ഗോവ, ഗുണ്ടൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍നിന്നാണ് വേനല്‍ക്കാലത്ത് തൈര് ഉള്‍പ്പെടെയുള്ള നാടന്‍ പാനീയങ്ങള്‍ക്ക് ഏറ്റവുമധികം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലക്ഷക്കണക്കിനു രൂപയാണ് ഇതിനായി ഉപഭോക്താക്കള്‍ ചെലവിട്ടത്.കടുത്ത ചൂടാണ് ഇപ്പോള്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നത്. സൂര്യാതപം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും പതിവാണ്. അതിനാല്‍, പുറത്തിറങ്ങാന്‍ ആളുകള്‍ മടിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികളെ ആശ്രയിക്കുന്നതാണ് പതിവ്.The post വേനല്ചൂടില് ഇന്ത്യക്കാരുടെ ഫേവറിറ്റ് ഫുഡ് ഇതാണ്; ഏറ്റവും കൂടുതല് ഓര്ഡര് ചെയ്യപ്പെട്ട വിഭവങ്ങള് അറിയാം, റിപ്പോര്ട്ട് പുറത്തുവിട്ട് ഇന്സ്റ്റാമാര്ട്ട് appeared first on Kairali News | Kairali News Live.