പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടില്ലെന്ന് പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ. സർവേയോട് വോട്ടർമാർ സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് ഏജൻസിയുടെ ഈ അപ്രതീക്ഷിത തീരുമാനം.സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനത്തിലധികം ആളുകൾ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് ഏജൻസി വ്യക്തമാക്കുന്നു. ഇത്രയധികം വോട്ടർമാർ വിവരങ്ങൾ പങ്കുവെക്കാൻ വിമുഖത കാണിക്കുന്നത് തങ്ങളുടെ ചരിത്രപരമായ സർവേ രീതിയെ (methodology) ബാധിക്കുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലായി 13,250 ആളുകളെയാണ് സർവേയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 80 പരിശീലനം ലഭിച്ച എന്ുമറേറ്റർമാരെയും 16 സ്വതന്ത്ര യൂണിറ്റുകളെയും പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഏജൻസി വിന്യസിച്ചിരുന്നു.ALSO READ: ‘ജാതി അധിക്ഷേപത്തിനെതിരെ കേരളം ഒന്നിക്കണം’; നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടലും നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ച് എം വി ഗോവിന്ദൻ മാസ്റ്റർആക്സിസ് മൈ ഇന്ത്യയുടെ ഡാറ്റാ ശേഖരണവും സാമ്പിൾ തിരഞ്ഞെടുപ്പും അശാസ്ത്രീയമായ രീതിയിലാണ് നടന്നതെന്ന പരാതികൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്ന തരത്തിലുള്ള മറ്റ് സർവേ ഫലങ്ങൾ പുറത്തുവരുന്നതിനിടെയാണ്, കൃത്യമായ ഫലം പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ആക്സിസ് മൈ ഇന്ത്യ പിന്മാറുന്നത്. വോട്ടർമാരുടെ ഈ മൗനം സർവേ ഏജൻസികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.The post പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പ്രവചനമില്ല; പിൻവാങ്ങി ആക്സിസ് മൈ ഇന്ത്യ appeared first on Kairali News | Kairali News Live.