പാടശേഖരങ്ങളിലും വീടിന്റെ പറമ്പിലുമെല്ലാം തഴച്ചു വളരുന്ന ഇത്തിരിക്കുഞ്ഞൻ പൂക്കളുള്ള ചെടി. ഭംഗിയിൽ മുമ്പനാണെങ്കിലും, ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം. സിംഗപ്പൂർ ഡെയ്സി, അല്ലെങ്കിൽ മഞ്ഞക്കയ്യൂന്നി എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഫഗ്നെറ്റിക്കോളാ ട്രിലോബാറ്റ (Sphagneticola trilobata) അവയുടെ എല്ലാ മുട്ടുകളിൽ നിന്നും വേരോടെ പടർന്നു പൊന്തുന്ന സസ്യമാണ്. വ്യാപകമായി പടരുന്ന ശീലം കൊണ്ട് ഈ സസ്യം കാർഷിക വന ജൈവ വൈവിധ്യത്തിന് തന്നെ ഭീഷണിയാണെന്ന് നിങ്ങൾക്ക് അറിയാമോ.ഏറ്റവും മോശപ്പെട്ട നൂറ് അധിനിവേശ സസ്യങ്ങളുടെ പട്ടികയിൽ ഈ ചെടിയുണ്ട്. ഈ ചെടിയുടെ ഇടതൂർന്ന കാർപ്പറ്റ് പോലെയുള്ള വളർച്ച മറ്റു ചെടികളുടെ വളർച്ചയ്ക്ക് ഭീഷണിയാണ്. ഇവ തദ്ദേശീയ സസ്യങ്ങളെ മറയ്ക്കുകയും അവയ്ക്ക് ലഭിക്കേണ്ടുന്ന സൂര്യപ്രകാശം കൂടി നഷ്ടമാക്കുകയും ചെയ്യുന്നു.ALSO READ; ആഗ്രഹിക്കുന്നത് എന്തും നടക്കും, ട്രെൻഡിംഗാകുന്ന മാനിഫെസ്റ്റേഷൻ ‘റിയലാണോ?’, അറിയാം ചിലകാര്യങ്ങൾമണ്ണിന്റെ വിത്ത് ബാങ്കിൽ നിന്ന് മറ്റു ചെടികളുടെ വളർച്ച തടയാനും ഈ ചെട‍ിയ്ക്ക് കഴിയും. ഇതിന്റെ ചെറിയ ഒരു കഷ്ണം മതി വലിയൊരു ചെടിയായി തീരാൻ. അതിനാൽ പതിവ് നിയന്ത്രണങ്ങളിലൂടെ ഇതിന്റെ വളർച്ച നിയന്ത്രിക്കാൻ കഴിയില്ല.സിംഗപ്പൂർ ഡെയ്സിയുടെ നിയന്ത്രണത്തിന് 2,4 ഡി ഗ്ലൈഫോസേറ്റ് പോലയുള്ള കളനാശിനികൾ ഫലപ്രദമല്ല. മെറ്റ്സൺ മിതയിൽ എന്ന കളനാശിനിയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധർ പറയുന്നു. രണ്ട് സസ്യാനാശിനികളുടെ മിക്സായ (മെറ്റ്സൾഫ്യൂറോൺ-മിതയിൽ + ക്ലോറിമുറോൺ-എഥൈൽ) 10.0 g/ha എന്ന തോതിൽ സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. ഇടയ്ക്കിടയ്ക്ക് കിളച്ച് നീക്കം ചെയ്യുന്നതും ഫലപ്രദമാണ്The post പറമ്പിലുണ്ടെങ്കിൽ വേരോടെ പിഴുത് കളഞ്ഞോളൂ; ഭംഗിയിൽ മുമ്പനാണെങ്കിലും,ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം appeared first on Kairali News | Kairali News Live.