വോൾഫ്സ്ബർഗ് | ജർമ്മൻ വാഹന നിർമ്മാതാക്കളായ വോക്സ്‌വാഗൺ തങ്ങളുടെ ആദ്യ ഇലക്ട്രിക് ഹാച്ച്ബാക്കായ ഐ ഡി പോളോ പുറത്തിറക്കി. വോക്സ്‌വാഗണിന്റെ പ്രശസ്തമായ പോളോ പരമ്പരയെ ഇലക്ട്രിക് യുഗത്തിലേക്ക് എത്തിക്കുന്ന ഈ മോഡൽ കമ്പനിയുടെ പരിഷ്കരിച്ച എം ഇ ബി പ്ലസ് പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 2023 ൽ അവതരിപ്പിക്കപ്പെട്ട ഐ ഡി 2ഓൾ കൺസെപ്റ്റ് മോഡലിനോട് ഏറെ സാമ്യമുള്ള ഡിസൈനാണ് ഈ പുതിയ വാഹനത്തിന് നൽകിയിരിക്കുന്നത്.വാഹനത്തിന്റെ മുൻഭാഗത്ത് മുകളിലായി ക്രമീകരിച്ച ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രകാശിക്കുന്ന വി ഡബ്ല്യു എംബ്ലം, സ്റ്റീംലൈൻ ചെയ്ത ഹെഡ്‌ലൈറ്റുകൾ, അടച്ചുറപ്പുള്ള ഗ്രില്ല് എന്നിവ ഇതിന് ആധുനിക ലുക്ക് നൽകുന്നു. വശങ്ങളിൽ ബ്ലാക്ക്ഡ് ഔട്ട് റിയർവ്യൂ മിററുകൾ, സി പില്ലറിൽ സ്ഥാപിച്ചിരിക്കുന്ന റിയർ ഡോർ ഹാൻഡിലുകൾ, രണ്ട് ടോണുകളിലുള്ള അലോയ് വീലുകൾ എന്നിവ പ്രത്യേകതകളാണ്. പിന്നിൽ ചരിഞ്ഞ വിൻഡ്ഷീൽഡും സ്പോയിലറും കണക്റ്റഡ് എൽ ഇ ഡി ടെയിൽ ലൈറ്റുകളും നൽകിയിട്ടുണ്ട്.ഉള്ളിൽ 13 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും 10 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയുമാണ് പ്രധാന ആകർഷണം. ക്ലൈമറ്റ് കൺട്രോൾ, ഓഡിയോ എന്നിവയ്ക്കായി ഫിസിക്കൽ കൺട്രോളുകൾ നിലനിർത്തിയിട്ടുണ്ട്. പഴയകാല ഇൻസ്ട്രുമെന്റ് പാനൽ ഡിസൈൻ ഇഷ്ടപ്പെടുന്നവർക്കായി റെട്രോ ഡിസ്പ്ലേ മോഡും ഇതിലുണ്ട്. ട്രെൻഡ്, ലൈഫ്, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, മസാജ് സീറ്റുകൾ എന്നിവ ഓപ്ഷണലായി തിരഞ്ഞെടുക്കാം.ബാറ്ററി ശേഷിയുടെ കാര്യത്തിൽ രണ്ട് ഓപ്ഷനുകളാണ് വോക്സ്‌വാഗണ നൽകുന്നത്. 37 കെ ഡബ്ല്യു എച്ച് ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽ എഫ് പി) പാക്കും വലിയ 52 കെ ഡബ്ല്യു എച്ച് നിക്കൽ മാംഗനീസ് കോബാൾട്ട് (എൻ എം സി) പാക്കും. ഇതിൽ വലിയ ബാറ്ററി പാക്ക് ഉപയോഗിക്കുന്നതിലൂടെ ഒറ്റ ചാർജിൽ 454 കിലോമീറ്റർ വരെ റേഞ്ച് (ഡബ്ല്യു എൽ ടി പി) ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.85 കെ ഡബ്ല്യു, 99 കെ ഡബ്ല്യു, 155 കെ ഡബ്ല്യു എന്നിങ്ങനെ മൂന്ന് പവർ ഔട്ട്പുട്ടുകളിൽ വാഹനം ലഭ്യമാകും. ഡി സി ഫാസ്റ്റ് ചാർജിംഗ് വഴി വെറും 24 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. ഏകദേശം 4.05 മീറ്റർ നീളമുള്ള വാഹനത്തിന് 440 ലിറ്റർ ബൂട്ട് സ്പേസും ഉണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കരുത്തുള്ള ഐ ഡി പോളോ ജി ടി ഐ പതിപ്പും കമ്പനി പുറത്തിറക്കിയേക്കും.SummaryVolkswagen has officially unveiled the ID. Polo, the first fully electric version of its iconic Polo hatchback, built on the advanced MEB+ platform. The vehicle features a maximum range of up to 454 km with a 52 kWh battery pack and supports DC fast charging that hits 80% in just 24 minutes. With a modern interior including a 13-inch touchscreen and multiple power outputs, the ID. Polo aims to lead the compact electric car segment.