ഉറപ്പില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കോൺഗ്രസിലെ പ്രമുഖ നേതാക്കളായ വി ഡി സതീശൻ , രമേഷ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നിവരും അവരുടെ അണികളും തമ്മിലുള്ള പോര് കൂടുതൽ വഷളാകുന്നു.പരസ്പരമുള്ള ഒളിയമ്പുകളിൽ നിന്നും ഫ്ലസ്ഉകളിലേക്കും , പോസ്റ്റർ യുദ്ധങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ അധികാരപ്പോര്. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തൊടുപുഴയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പി ആർ ഏജൻസിയുടെ പിൻബലത്തിൽ മുഖ്യമന്ത്രിയാകാം എന്ന് വ്യാമോഹിക്കേണ്ട എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.Also Read: ബംഗളുരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞു വീണു ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികളുംഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലുള്ള പോസ്റ്ററുകൾ നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നേരത്തെ തമ്മിലുള്ള പോര് അവസാനിപ്പിക്കണമെന്ന ഹൈ കമാണ്ടിന്റെ നിർദ്ദേശം പോലും തള്ളിക്കളഞ്ഞാണ് സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനും എതിരാളികളെ താറടിച്ചു കാട്ടാനുമുള്ള നേതാക്കളുടെ ഈ പോസ്റ്റർ യുദ്ധം. നേരത്തെ എറണാകുളത്ത് രമേശ് ചെന്നത്തലയ്ക്ക് അനുകൂലമായ പോസ്റ്ററുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് നഗരത്തിൽ സതീശൻ അനുകൂലികളുടെ സതീശൻ മലയാളക്കരയെ നയിക്കട്ടെയെന്ന പോസ്റ്ററുകൾ കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ടു.The post കോൺഗ്രസിൽ പോസ്റ്റർ യുദ്ധം; വിഡി സതീശനെ വിമർശിച്ച് തൊടുപുഴയിൽ പോസ്റ്ററുകൾ appeared first on Kairali News | Kairali News Live.