കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 125 ഡിവിഷനുകളിൽ ‘ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ’ സംഘടിപ്പിച്ചു.‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനങ്ങൾ നടന്നത്.വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളുടെ ഭാഗമായി ദഅവാ ക്യാമ്പസുകളിൽ ഗ്രാറ്റിറ്റ്യൂഡ് അസംബ്ലികളും, സെക്ടർ തലങ്ങളിൽ വിദ്യാർഥി റാലികളും പഠന ക്യാമ്പുകളും സംഘടിപ്പിച്ചു. സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ തലങ്ങളിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും പതാക ഉയർത്തലും നടന്നു.കോഴിക്കോട് സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ പതാക ഉയർത്തി.