കോൺഗ്രസിൽ പോസ്റ്റർ പോര് മുറുകുന്നു; മുവാറ്റുപ്പുഴയിലും സതീശനെ വിമർശിച്ചുള്ള പോസ്റ്ററുകൾ

Wait 5 sec.

മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള പി‍ടിവലി കോൺ​ഗ്രസിൽ മുറുകുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചു മുവാറ്റുപുഴ  നഗരത്തിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിൽ പതിച്ച പോസ്റ്ററിൽ ‘പി ആർ ഏജൻസിയുടെ ബലത്തിൽ സീനിയർ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാൻ വ്യാമോഹിക്കേണ്ട’ എന്നാണ് എഴുതിയിരിക്കുന്നത്.ഇന്നു രാവിലെ മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിൽ “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ഇത് സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് നേതാക്കളുടെ ഈ നീക്കം. ALSO READ; ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ‘ഞങ്ങൾക്ക്’ മുഖ്യമന്ത്രിയാകണം; കോഴിക്കോട് ന​ഗരത്തിൽ വി‍ഡി സതീശൻ്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുഇന്നലെ ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശന് എതിരെ ഫ്ലക്സ് ഉയർന്നത് വാർത്തയായിരുന്നു . രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്ലക്സിൽ കുറിച്ചിരുന്നത്. The post കോൺഗ്രസിൽ പോസ്റ്റർ പോര് മുറുകുന്നു; മുവാറ്റുപ്പുഴയിലും സതീശനെ വിമർശിച്ചുള്ള പോസ്റ്ററുകൾ appeared first on Kairali News | Kairali News Live.