ഇന്ത്യയുടെ പ്രതിരോധത്തിനുള്ള വഴി വൈദ്യുതീകരണം- സാഗര്‍ അദാനി

Wait 5 sec.

ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധം എല്ലാം വൈദ്യുതീകരിക്കുക എന്നതാണെന്ന് അദാനി ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി. ദില്ലിയില്‍ നടന്ന ഇക്കണോമിസ്റ്റ് റിസൈലന്റ് ഫ്യൂച്ചേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം ഭൂഖണ്ഡങ്ങള്‍ക്കിടയിലെ വിതരണശൃംഖല തടസപ്പെട്ടുവെന്നത് നാമെല്ലാം കണ്ടതാണെന്ന് സാഗര്‍ അദാനി പറഞ്ഞു. ഇറാന്‍ യുദ്ധം കാരണം ഇന്ത്യയിലേക്കുള്ള ചരക്കുഗതാഗതം തടസപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു സാഗര്‍ അദാനി ഇക്കാര്യം സൂചിപ്പിച്ചത്. ഒറ്റരാത്രി കൊണ്ട് സാമ്പത്തികരംഗത്തെ പ്രതിസന്ധിയിലാക്കാന്‍ ഇക്കാര്യം ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ആഗോള ശരാശരിയുടെ മൂന്നിലൊന്നും ചൈനയുടെ അഞ്ചിലൊന്നുമാണ് ഇന്ത്യയുടെ ഊര്‍ജ ഉപയോഗം. 2047ഓടെ വികസിത രാജ്യമായി ഇന്ത്യയ്ക്ക് മാറാന്‍ അടുത്ത രണ്ടു പതിറ്റാണ്ടുകൊണ്ട് 2,000 ഗിഗാവാട്ടിന്റെ പുതിയ ഊര്‍ജ ഉത്പാദനം ആരംഭിക്കണം. എന്നാല്‍, താങ്ങാനാവുന്നതും ശുദ്ധമായതുമായ ഊര്‍ജമായിരിക്കണം ഇതെന്നും ഉറപ്പുവരുത്തണമെന്നും സാഗര്‍ അദാനി വ്യക്തമാക്കി.Also Read: ‘പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ല’; അദാനി ഗ്രൂപ്പ് ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നായി മുന്നേറുകയാണെന്ന് സാഗർ അദാനി2035ഓടെ ലോകത്തെ ഏറ്റവും വലിയ ഊര്‍ജ ഉറവിടം ഇന്ത്യയായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പ്രസ്താവിച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന വൈദ്യുതി ഉത്പാദനം ആഗോള ഊര്‍ജ മാര്‍ക്കറ്റിനെ രൂപപ്പെടുത്തിയാന്‍ സഹായിക്കുമെന്നാണ് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ വിലയിരുത്തലെന്നും സാഗര്‍ അദാനി പറഞ്ഞു.The post ഇന്ത്യയുടെ പ്രതിരോധത്തിനുള്ള വഴി വൈദ്യുതീകരണം- സാഗര്‍ അദാനി appeared first on Kairali News | Kairali News Live.