ട്രംപിന്റെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍; പുതിയ സര്‍വേ ഫലം പുറത്ത്

Wait 5 sec.

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന പേരില്‍ ഇസ്രായേലിനെ കൂട്ടുപിടിച്ച് ഇറാനെതിരെ യു.എസ് നടത്തിയ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍. ഇറാനെതിരെ നടത്തിയ സൈനിക നടപടിയില്‍ അമേരിക്കന്‍ ജനത കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. വാഷിങ്ടണ്‍ പോസ്റ്റ്, എ.ബി.സി ന്യസ്, ഇപ്‌സോസ് എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേയിലാണ് അമേരിക്കക്കാര്‍ യുദ്ധത്തിനെതിരായ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റായിരുന്നെന്ന് അഭിപ്രായം പങ്കുവെച്ചു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ച യുദ്ധം ജീവിതച്ചെലവ് ഉയര്‍ത്തിയെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. 1970ലെ വിയറ്റ്‌നാം യുദ്ധം, 2006ലെ ഇറാഖ് യുദ്ധം എന്നിവയ്ക്കും അമേരിക്കന്‍ ജനതയുടെ പിന്തുണ കുറവായിരുന്നു. സമാനമായ അവസ്ഥയാണ് ഇറാന്‍ യുദ്ധത്തിനും അമേരിക്കക്കാരില്‍നിന്ന് ലഭിക്കുന്നത്. ഇറാന്‍ യുദ്ധം സംബന്ധിച്ച് മുമ്പ് റോയിറ്റേഴ്‌സ്, ഫോക്‌സ് ന്യൂസ്, ഇപ്‌സോസ് എന്നിവര്‍ സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയിലും ജനവികാരം എതിരായിരുന്നു.ഇറാനെതിരായ യുദ്ധം കാരണം ഇന്ധനവില വര്‍ധിച്ചുവെന്നും ഇതേത്തുടര്‍ന്ന് വാഹനമോടിക്കല്‍ കുറച്ചുവെന്നും പുതിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 44 ശതമാനം പേര്‍ പറഞ്ഞു. കൂടാതെ സാമ്പത്തികച്ചെലവ് ഉയര്‍ത്തതിനെത്തുടര്‍ന്ന് വീട്ടുചെലവുകള്‍ കുറച്ചതായി 42 ശതമാന പേരും അഭിപ്രായപ്പെട്ടു. അനാവശ്യമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് അമേരിക്കയെ മാറ്റിനിര്‍ത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനു വിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധമെന്ന് 46 ശതമാനം പേര്‍ സര്‍വേയില്‍ ചൂണ്ടിക്കാട്ടി. യുദ്ധം പരാജയമാണെന്ന് 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.Also Read: ‘ഇറാൻ യുദ്ധം അവസാനിച്ചു’; ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനംഅതേസമയം ഇറാനെതിരെയുള്ള യുദ്ധം അവസാനിച്ചെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, ട്രംപിന്റെ ഈ പ്രഖ്യാപനം കപടമാണെന്നാണ് അമേരിക്കയില്‍നിന്ന് തന്നെ ഉയര്‍ന്നുവന്ന വിമര്‍ശനം. ഇറാന്റെ തുറമുഖങ്ങളില്‍ അമേരിക്ക ഇപ്പോഴും നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്ന് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടി. ഇറാനെതിരായ യുദ്ധം നിയമവിരുദ്ധമാണെന്നും അമേരിക്കന്‍ ജനതയുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്നുമാണ് സെനറ്റര്‍ ടിം കെയ്ന്‍ ആരോപിച്ചത്.The post ട്രംപിന്റെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍; പുതിയ സര്‍വേ ഫലം പുറത്ത് appeared first on Kairali News | Kairali News Live.