ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻ

Wait 5 sec.

18 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി-മോഹൻലാൽ കോംബോ ബി​ഗ് സ്ക്രീനിൽ കണ്ടതിന്റെ ആഘോഷത്തിമിർപ്പിലാണ് മലയാളികൾ. പേട്രിയറ്റ് സിനിമയ്ക്കായി മലയാള സിനിമാസ്വാദകർ പലരും ടിക്കറ്റെടുത്തതും മലയാളത്തിന്റെ ബി​ഗ് എമ്മുകളെ ഒരുമിച്ച് കാണാനാണ്. സിനിമയിപ്പോൾ തിയേറ്ററുകളിലെത്തി, ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടുകയാണ്.ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിന കളക്ഷൻ വിവരങ്ങളാണ് എങ്ങും ചർച്ചയാകുന്നത്. പുറത്തുവന്ന റിപ്പോ‌ർട്ടുകൾ പ്രകാരം ആദ്യ ദിനം ആഗോള തലത്തിൽ 29.37 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷനാണിത് എന്നതും ശ്രദ്ധേയം. കേരളത്തിൽ നിന്ന് 8.5 കോടി രൂപ പേട്രിയറ്റ് നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.ALSO READ: ‘താങ്ക് യു ഓൾ’; ലാലും ലാലിന്റെ ഇച്ചാക്കയും ഒന്നിച്ച്, പോസ്റ്റ് വൈറൽരാജ്യത്താകമാനം 9.80 കോടി നേടാനും സിനിമയ്ക്കായി. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ വൻ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ട്. നയൻതാരയും രേവതിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദർശനയും സെറിൻ ഷിഹാബുമടക്കം സിനിമയിലെ ഓരോരുത്തരും തങ്ങളുടെ ഭാ​ഗം മികച്ചതാക്കിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ചിത്രത്തിന്റെ പ്രമേയത്തിനും മേക്കിങ്ങിനും താരങ്ങളുടെ പ്രകടനത്തിനുമെല്ലാം പ്രേക്ഷകർ കൈയടിക്കുന്നു.മഹേഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹ​ത്തിന്റേത് തന്നെ. സുഷിൻ ശ്യാമിന്റെ മ്യൂസിക്കും മികച്ച പ്രതികരണം നേടുകയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവരാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്.The post ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻ appeared first on Kairali News | Kairali News Live.