ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്തു: രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Wait 5 sec.

തൃശൂര്‍| ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മുജീബ് റഹ്മാന്‍, അമല്‍ ദേവ് എന്നീ ഉദ്യോഗസ്ഥരാണ് സസ്പെന്‍ഡ് ചെയ്യ്തത്. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ രണ്ട് സി പി ഒ മാര്‍ക്കെതിരായാണ് നടപടി.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിരുന്ന് സത്ക്കാരത്തില്‍ പങ്കെടുത്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. സ്റ്റേഷനിലെ വാറന്റ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെതിരെയാണ് നടപടി.