വേനൽ മഴ അത്ര ആശ്വാസമല്ല; കൂത്താട്ടുകുളത്ത് ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു

Wait 5 sec.

കൂത്താട്ടുകുളം പാലക്കുഴയിൽ ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മാറിക തോൽക്കുടിയിൽ സജീവന്റെ വീടിനാണ് ബുധനാഴ്ച ഇടിമിന്നൽ ഏറ്റത്. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. ശക്തമായ മിന്നൽ ആദ്യം പുരയിടത്തിൽ നിന്നിരുന്ന മരത്തിലും തുടർന്ന് വീട്ടിലും പതിച്ചു. ഇടിമിന്നൽ ഉണ്ടായ സമയത്ത് സജീവിന്റെ അമ്മ കമലാക്ഷി വീടിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുകയായിരുന്നു. മിന്നലിന്റെ ശക്തിയിൽ വീടിന്റെ മുൻവശത്തെ കോൺക്രീറ്റ് തൂൺ അടക്കമുള്ള ഭാഗങ്ങൾ തകർന്ന് കമലാക്ഷിയുടെ ദേഹത്തേക്ക് തെറിച്ച് വേണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മിന്നൽ ഏറ്റതിനെ തുടർന്ന് വീട്ടിലെ വയറിങ് പൂർണ്ണമായി കത്തി നശിച്ചു. ഇലക്ട്രിക് മീറ്ററിനും തകരാർ സംഭവിച്ചു. റൂമിനുള്ളിലെ സീലിങ് തകർന്ന നിലയിലാണ്. ഭിത്തികൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. സംഭവ സമയം സജീവന്റെ ഭാര്യയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.അതേസമയം കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റന്നാൾ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലയിലും മഞ്ഞ അലർട്ട് ആണ്.The post വേനൽ മഴ അത്ര ആശ്വാസമല്ല; കൂത്താട്ടുകുളത്ത് ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു appeared first on Kairali News | Kairali News Live.