ഹാഷിറായി മോഹൻലാൽ, ദേവരാജായി മമ്മൂട്ടി, വിനായകനായി ഒരു ഒന്നൊന്നര മുതലും; വൈറലായി 90’s വാഴ വീഡിയോ

Wait 5 sec.

മലയാളികൾ ഇരു കൈയും നീട്ടി ഏറ്റെടുത്ത സിനിമാണ് ‘വാഴ ടു’, പല റെക്കോർ‍ഡുകളും വാഴ ഇതിനോടകം തകർക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് മാത്രം സിനിമ വാരിക്കൂട്ടിയത് നൂറ് കോടിയിലേറെയാണ്. നവമാധ്യമത്തിൽ തരം​ഗം തീർത്ത ഹാഷിറും അലനും വിനായകനുമൊക്കെയാണ് അഭിനേതാക്കൾ. അത് പുതുതലമുറയും ഏറ്റെടുത്തു. സിനിമയിൽ ഈ അടുത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഭാ​ഗമായിരുന്നു ദേവരാജിൻ്റേുയം വിനായടകൻ്റേയും ഇൻട്രോ സീൻ. ‘കൊച്ചു കുഞ്ഞിൻ്റെ അച്ഛൻ’ എന്ന കലാഭവൻ മണിയുടെ പഴയ പാട്ടിനോടൊപ്പം ഇവരുടെ മാസ് എൻട്രി തീയേറ്ററുകളേയും പൂരപ്പറമ്പാക്കിയിരുന്നു. എന്നാൽ ഇത് കാണുമ്പോൾ പലരും ആ​ഗ്രഹിച്ച് ഒരു കാര്യമാണ് എ ഐ കൊണ്ട് സാധ്യമാക്കിയിരിക്കുന്നത്. ഈ സീനിൽ മലയാളത്തിൻ്റെ എക്കാലത്തേയും താരങ്ങളെ പ്ലേസ് ചെയ്തിറക്കിയിരിക്കകയാണ്. മലയാള സിനിമയിലെ എൻപതുകളിലേലും തൊണ്ണൂറുകളിലേയും ‘ഫ്രീക്കന്മാ’രായ മുകേഷും ശ്രീനിവാസനും എല്ലാം ഈ സീനിൽ ഉണ്ട്. ഹാഷിറായി മോഹൻലാലും അലനായി ശ്രീനിവാസനുമാണ്. അജിൻ ആയി റഹ്മാനും അജിന്റെ ചേട്ടനായി അതായത് ദേവരാജായി മമ്മൂക്കയും എത്തുന്നു.Also read: എന്റെ ഓസ്കാർ എവിടെ? ഓസ്കാർ പ്രതിമകൾ കാണാതെപോയ സംഭവങ്ങൾ നിരവധി, പിന്നിലെന്ത്? എന്നാൽ ഈ പോസ്റ്റ് തൂക്കിയത് മറ്റൊരു മുതലാണെന്നാണ് കമൻ്റുബോക്സുകൾ പറയുന്നുത്. അത് വിനായകൻ്റെ ക്യാരക്ടറിനെ റീപ്ലേസ് ചെയ്ത എഐ കാരക്ടറാണ്. ‘അവൻ്റെ ചേട്ടൻ്റെ കൂട്ടുകാരനാരാണെന്നറിമോ’ എന്ന് ചോദിക്കുമ്പോൾ മാസ് ലുക്കിൽ എത്തുന്ന ബാബു ആൻ്റണി. ഒരു കാലത്ത് തീയേറ്ററുകൾ ഇളക്കി മറിച്ച് ഒരുപാട് സീനുകൾ ഇവർക്കൊക്കെയുണ്ടായിട്ടുണ്ട്. അതാണ് വീണ്ടും എത്തിയിരിക്കുന്നത്. അജു വർ​ഗീസ് ഉൾപ്പെടെയുള്ള താരങ്ങളും ഇതിന് കമൻ്റിട്ടിട്ടുണ്ട്. View this post on Instagram A post shared by Aswathy Achu (@aswathy_achu.ai)The post ഹാഷിറായി മോഹൻലാൽ, ദേവരാജായി മമ്മൂട്ടി, വിനായകനായി ഒരു ഒന്നൊന്നര മുതലും; വൈറലായി 90’s വാഴ വീഡിയോ appeared first on Kairali News | Kairali News Live.