സ്വപ്നങ്ങൾ കാണുകയെന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ നമുക്ക് ഇഷ്ടമുള്ള സ്വപ്നമായിരിക്കണമെന്ന് മാത്രം. പേടി സ്വപ്നങ്ങൾ കാണാൻ ആർക്കും താത്പര്യം കാണില്ല. എന്നാൽ നാമെന്ത് സ്വപ്നം കാണണം എന്ന് തീരുമാനിക്കാൻ നമുക്ക് സാധിച്ചാലോ? അത്തരം ഒരു ഉപകരണവുമായി എത്തിയിരിക്കുകയാണ് ഒരു എഐ കമ്പനി. സ്വപ്നങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്ന അവകാശ വാദമാണ് കമ്പനി ഉന്നയിക്കുന്നത്. തലയിൽ ധരിക്കാവുന്ന രണ്ട് ബാൻ‍ഡുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഡ്വുവൽ, ഫെയിസ് എന്നിങ്ങനെയാണ് രണ്ട് വെയറബിൾ ബാൻഡുകൾക്ക് പേര് നൽകിയിരിക്കുന്നത്. ലൂസിഡ് സ്വപ്നങ്ങളെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.Also read: എല്ലാ ഫേസ്ബുക്ക് പരസ്യങ്ങളിലും ക്ലിക്ക് ചെയ്യല്ലേ; അക്കൗണ്ട് കാലിയാക്കുന്ന തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാംഎങ്ങനെ പ്രവർത്തിക്കുന്നുസുരക്ഷിതമായ അൾട്രാസോണിക് ഊർജ്ജം നെറ്റിയിലൂടെ പ്രീഫ്രണ്ടൽ കോർട്ടെക്സിലേക്ക് അയച്ച് ഫ്രണ്ടോപാരിയൽ നെറ്റ്‍വർക്ക് സജീവമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ സ്വപ്നം കാണുന്ന സമയത്ത് ഇവ നിർജീവമായിരിക്കും. എന്നാൽ ഈ നെറ്റ്‍വർക്കിനെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്വപ്നങ്ങൾ കൂടുതൽ ലൂസിഡാകാൻ സഹായിക്കുന്നു എന്ന് കമ്പനി പറയുന്നു. തലച്ചോറിന്റെ പ്രവർത്തനം മനസിലാക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോഎൻസെഫലോഗ്രാം അഥവാ ഇഇജി സെൻസറുകളും ഉപകരണം സംയോജിപ്പിക്കുന്നു. പ്രൊഫെറ്റിക് എന്ന കമ്പനിയാണ് ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിൽ 449 ഡോളറാണ് ഉപകരണത്തിൻ്റെ വില.The post ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ കാണാൻ കഴിഞ്ഞാലോ? സ്വപ്നങ്ങളെ നിയന്ത്രിക്കാൻ പറ്റുന്ന ഡിവൈസുമായി ഐ ഐ കമ്പനി appeared first on Kairali News | Kairali News Live.