മായാനദി സിനിമയിൽ ടൊവിനോ തോമസ് അഭിനയിച്ച് കൈയടി നേടിയ മാത്തനെന്ന കഥാപാത്രത്തെ നിങ്ങൾക്ക് ഓർമയുണ്ടോ? മാത്തന്റെ ലുക്കും ഏവരുടെയും മനംകവർന്നതാണ്. എപ്പോഴും തൊപ്പി വച്ച മാത്തനെയാണ് മായാനദിയിൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ഇതോടെ കേരളത്തിൽ തൊപ്പി വയ്ക്കുന്നത് ഒരു ട്രെൻഡായി മാറുകയായിരുന്നു. ഫാഷൻ രംഗത്തും തൊപ്പി വയ്ക്കുന്നത് ഒരു തരംഗമായിരുന്നു. തൊപ്പിക്ക് മുകളിൽ ഒരു ബട്ടൺ ഘടിപ്പിച്ചിരിക്കുന്നത് നിങ്ങൾ ഇതുവരെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ബട്ടൺ ഇല്ലെങ്കിൽ തൊപ്പിക്ക് എന്തെങ്കിലും സംഭവിക്കുമോ? എന്താണ് തൊപ്പിയിലെ ബട്ടണിന്റെ ഉപയോഗമെന്ന് പരിശോധിച്ചാലോ.മിക്ക തൊപ്പികളുടെയും മുകളിൽ തുണികൊണ്ട് പൊതിഞ്ഞുള്ള ബട്ടണുണ്ട്. ഇത് ‘സ്ക്വാച്ചി’ എന്നും ‘സ്ക്വാച്ചോ’ എന്നുമാണ് അറിയപ്പെടുന്നത്. also read: മഴപോലെ പെയ്തിറങ്ങി ചിലന്തിക്കൂട്ടങ്ങൾ; പിന്നാലെ പരിഭ്രാന്തരായി ജനങ്ങൾതൊപ്പി തയ്യാറാക്കുമ്പോൾ അതിന്റെ മിച്ചം വരുന്ന തുണിയുടെ ഭാഗങ്ങൾ അതായത് ആറ് പാനലുകളെ ബന്ധിപ്പിക്കുന്ന തുന്നൽ ഒരു ബട്ടൺ വച്ച് മൂടി തയ്ച്ചിരിക്കുകയാണ് ചെയ്യുന്നത്. തൊപ്പികൾക്ക് പലതരം ക്യാപ് ബട്ടണുകളാണുള്ളത്.സ്ക്രീൻ പ്രിന്റഡ് ബട്ടൺ,എംബോസ്ഡ് മെറ്റൽ ബട്ടൺ,ലേബൽ ബട്ടൺ,മെറ്റൽ ബട്ടൺ തുടങ്ങിയവയാണ്.തയ്യൽ മറയ്ക്കാനും തൊപ്പിക്ക് ഒരു ഭംഗി നൽകാനുമാണ് പലതരത്തിലുള്ള ബട്ടണുകൾ ഉപയോഗിച്ച് തൊപ്പികൾ നിർമ്മിക്കുന്നത്. ഈ ബട്ടണുകൾ നീക്കം ചെയ്യാവുന്നവയാണ്. ഇവ നീക്കം ചെയ്യാവുന്നതാണെങ്കിലും ചില അവസരങ്ങളിൽ അവ നീക്കം ചെയ്താൽ തൊപ്പിയിൽ ഒരു ദ്വാരം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇന്നത്തെക്കാലത്ത് ചില ക്യാപ്പുകൾ ബട്ടൺ ഇല്ലാതെയും വിപണിയിൽ ലഭ്യമാണ്. എങ്കിലും സാധാരണ തൊപ്പികളിൽ ഇത്തരത്തിലുള്ള ബട്ടണുകൾ കാണപ്പെടാറുണ്ട്.The post ഫാഷന് വേണ്ടിയല്ല; തൊപ്പിക്ക് മുകളിലുള്ള ഒരു ബട്ടൺ കണ്ടിട്ടുണ്ടോ? എന്തിനാണെന്നറിയാമോ? appeared first on Kairali News | Kairali News Live.