ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരങ്ങളിലൊന്നാണ് ഓസ്കാർ. ഇപ്പോഴിതാ ഈ ട്രോഫികൾ കാണാതാകുന്ന സംഭവങ്ങൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. മോഷണം, മോചനദ്രവ്യം ആവശ്യപ്പെടൽ, അശ്രദ്ധമായി എവിടെയെങ്കിലും വെച്ച് മറന്നുപോവുക എന്നീ കാരണങ്ങളാലാണ് പലപ്പോഴും ഈ സ്വർണ പ്രതിമകൾ അപ്രത്യക്ഷമാകാറ്. ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഞ്ചലീന ജോളി, ജാരെഡ് ലെറ്റോ, മാറ്റ് ഡാമൺ, ജെഫ് ബ്രിഡ്ജസ് എന്നിവർ തങ്ങളുടെ ഓസ്കാർ പുരസ്കാരങ്ങൾ കാണാതായതായി വെളിപ്പെടുത്തിയിരുന്നു.‘മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ പവൽ താലങ്കിന് തന്റെ പുരസ്കാരം നഷ്ടമായ വാർത്തകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. എന്നാൽ ഇദ്ദേഹത്തിന് ട്രോഫി ഉടൻ തിരികെ ലഭിക്കും. ന്യൂയോർക്ക് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.ALSO READ: ചാർജിങ് കേബിളുകൾ പെട്ടെന്ന് പൊട്ടിപ്പോവുന്നുണ്ടോ? കാരണം നിങ്ങളുടെ ഈ ശീലംസുരക്ഷാ ഉദ്യോഗസ്ഥർ പ്രതിമ ലഗേജിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല. ഇത് ഒരു ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും കൈവശം വെക്കാൻ സാധിക്കില്ലെന്നുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. തുടർന്ന് കാണാതായ ഈ പ്രതിമ ലുഫ്താൻസ എയർലൈൻസ് കണ്ടെത്തുകയും തിരികെ എത്തിക്കാൻ അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്തു.ഐതിഹാസികമായ ഓസ്കാർ പ്രതിമകൾ അപ്രത്യക്ഷമാകുന്നതും പിന്നീട് വിചിത്രമായ സാഹചര്യങ്ങളിൽ കണ്ടെത്തപ്പെടുന്നതും പതിവാകുകയാണ്. കഴിഞ്ഞ വർഷം ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ പസഫിക് പാലിസേഡിലെ തന്റെ വീട് ഒഴിപ്പിച്ചപ്പോൾ, പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധയായ കോളീൻ അറ്റ്വുഡിന് തന്റെ മൂന്ന് ഓസ്കാർ പ്രതിമകൾ നഷ്ടമായി. ‘മെമ്മോയേഴ്സ് ഓഫ് എ ഗീഷ’, ‘ആലീസ് ഇൻ വണ്ടർലാൻഡ്’ എന്നീ ചിത്രങ്ങൾക്ക് ലഭിച്ച പ്രതിമകൾ പൂർണ്ണമായും ഉരുകിപ്പോവുകയും ‘ഫന്റാസ്റ്റിക് ബീസ്റ്റ്സ്’ എന്ന ചിത്രത്തിന് ലഭിച്ച പുരസ്കാരം കരിഞ്ഞുപോവുകയും ചെയ്തു. ‘ചിക്കാഗോ’ എന്ന ചിത്രത്തിന് ലഭിച്ച പുരസ്കാരം മ്യൂസിയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതിനാൽ ഇത് നഷ്ടമായില്ല.ALSO READ: പുതിയ വസ്ത്രങ്ങൾ കഴുകാതെ ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! ഇക്കാര്യങ്ങൾ അറിയാതെ പോയാൽ പണി കിട്ടും2018 ലെ അക്കാദമി അവാർഡുകൾക്ക് ശേഷം ഫ്രാൻസെസ് മക്ഡോർമണ്ടിന്റെ ഓസ്കാർ മോഷണം പോയിരുന്നു. പിന്നാലെ പ്രതിമ മോഷ്ടിച്ചതായി സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെയ്ൻസ്റ്റൈൻ കമ്പനിയുടെ രണ്ട് ഓസ്കാർ അവാർഡുകൾ കാണാതായിട്ടുണ്ട്. കമ്പനിയുടെ ന്യൂയോർക്ക് ഓഫിസുകളിൽ നിന്നാണ് ഈ പ്രതിമകൾ കാണാതായതെന്നാണ് ആരോപിക്കപ്പെടുന്നത്. ആ ഓസ്കാറുകൾ എവിടെയാണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.ഡാളസ് ബയേഴ്സ് ക്ലബ് താരം ജാരെഡ് ലെറ്റോ 2014ൽ തനിക്ക് ലഭിച്ച ഓസ്കാർ അപ്രത്യക്ഷമായതായി വെളിപ്പെടുത്തി. ആറ് വർഷം കഴിഞ്ഞാണ് പ്രതിമ തിരികെ ലഭിച്ചത്. 2007-ൽ ന്യൂയോർക്കിലെ തന്റെ ഫ്ലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ തന്റെ അവാർഡ് നഷ്ടപ്പെട്ടതായി ഗുഡ് വിൽ ഹണ്ടിംഗ് തിരക്കഥാകൃത്ത് മാറ്റ് ഡാമൺ പറഞ്ഞിരുന്നു. ആരെങ്കിലും എടുത്തതാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.ALSO READ: ഭൂമിയിൽ നിങ്ങളുടെ പേരെങ്ങനെയായിരിക്കും? ട്രെൻഡിങ്ങായി ‘നാസ ലാൻസാറ്റ്’, സ്റ്റെപ്പുകള്‍ ഇതാ…2002ലാണ് ഗോസ്റ്റിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ച വൂപ്പി ഗോൾഡ്ബെർഗിന് തന്റെ ട്രോഫി നഷ്ടമായത്. ചിക്കാഗോയിലെ ആർഎസ് ഓവൻസ് & കമ്പനിക്ക് ക്ലീനിംഗിനായി അയച്ചപ്പോഴായിരുന്നു സംഭവം. കമ്പനിക്ക് പ്രതിമ ലഭിച്ചിരുന്നില്ല, നാല് ദിവസത്തിന് ശേഷം എത്തിയ പാക്കേജ് ശൂന്യമായിരുന്നു. പിന്നീട് കാലിഫോർണിയയിലെ ഒന്റാറിയോയിലുള്ള ഒരു വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥനാണ് കാണാതായ ഓസ്കാർ കണ്ടെത്തിയത്. ആരോ പെട്ടി തുറന്ന് പ്രതിമ നീക്കം ചെയ്ത് പാഴ്സൽ വീണ്ടും അടക്കുകയായിരുന്നു.മൂൺസ്ട്രക്ക് സഹനടി ഒളിമ്പിയ ഡുകാക്കിസിന്റെ പ്രതിമ അവരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാവ് മോചനദ്രവ്യത്തിനായി ഇവരെ സമീപിച്ചെങ്കിലും ഡുകാക്കിസ് അതിന് നിന്നില്ല. പകരം അക്കാദമിയിൽ നിന്ന് 78 ഡോളറിന് പകരം മറ്റൊന്ന് വാങ്ങാൻ ഇവർ തീരുമാനിച്ചു.The post എന്റെ ഓസ്കാർ എവിടെ? ഓസ്കാർ പ്രതിമകൾ കാണാതെപോയ സംഭവങ്ങൾ നിരവധി, പിന്നിലെന്ത്? appeared first on Kairali News | Kairali News Live.