അയ്യോ എഐ താരങ്ങൾക്ക് ഓസ്കാറോ? എഴുതിയതും മനുഷ്യനാകണം; നിയമാവലി ഇറക്കി അക്കാദമി

Wait 5 sec.

നാം ഇപ്പോൾ ജീവിക്കുന്നത് എഐ കാലത്താണ് എല്ലാ രം​ഗങ്ങളിലും എഐ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലും അത് കാണാം. സിനിമയിലെ ഏറ്റവും വലിയ പുസ്കാരമായ ഓസ്കാറിലും എ ഐ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുയാണ്. ഓസ്കാർ പുരസ്കാരങ്ങൾക്ക് എ ഐ യെ പരി​ഗണിക്കില്ലെന്നാണ് ഇപ്പോൾ അക്കാദ​മി അറിയിച്ചിരിക്കുന്നത്. ഓസ്കാർ സംബന്ധിച്ച നിയമാവലികൾ ഇതോടെ മാറ്റുകയും ചെയ്തു. സിനിമ മേഖലയിലെ ആയാസം കുറക്കാനും പണി എളുപ്പമാക്കാനും ആൾക്കാരുടെ എണ്ണം കുറയ്ക്കാനും എ ഐ പല സിനിമാ സെറ്റുകളിലും ഉപയോ​ഗിക്കുന്നുണ്ട്. ഇതാണ് ഓസ്കാറിൻ്റെ നിയമാവലിയിൽ ഇങ്ങനെയൊരു മാറ്റം ഉണ്ടാക്കാൻ ഇടയാക്കിയത്. സിനിമ എഴുതിയതും എ ഐ ആയിരിക്കരുതെന്ന് ഓസ്കാർ അക്കാദമി പറയുന്നു. Also read: ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻഎ ഐ അല്ലാ, ഇതൊക്കെ ചെയ്തത് മനുഷ്യൻ തന്നെയാണെന്ന് എന്ന് തെളിയിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ടെന്നും അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തിറക്കിയ പുതിയ നിയമാവലികളിൽ ഉണ്ട്. 2027 മാർച്ചിൽ നടക്കാനിരിക്കുന്ന അടുത്ത ഓസ്കാറിനുള്ള അപേക്ഷകൾക്ക് ഈ വ്യവസ്ഥ ബാധകമാകുമെന്നും അക്കാദമി പറഞ്ഞു.The post അയ്യോ എഐ താരങ്ങൾക്ക് ഓസ്കാറോ? എഴുതിയതും മനുഷ്യനാകണം; നിയമാവലി ഇറക്കി അക്കാദമി appeared first on Kairali News | Kairali News Live.