എത്ര വൃത്തിയാക്കിയിട്ടും കട്ടിംഗ് ബോർഡിലെ കറകൾ പോകുന്നില്ലേ? എളുപ്പത്തിൽ പരിഹരിക്കാം

Wait 5 sec.

കട്ടിം​ഗ് ബോ‍ർഡുകൾ ഇല്ലാത്ത അടുക്കളകൾ വിരളമായിരിക്കും. പാചകത്തിൽ തുടക്കക്കാരിലേറെയും കട്ടിം​ഗ് ബോ‌ർ​ഡിലായിക്കും പച്ചക്കറികൾ മുറിക്കുന്നത്. എന്നാൽ ഇവ വൃത്തിയാക്കുന്നത് എങ്ങനെയാണ്. കൂടുതൽപേരും അടുക്കളയിലെ പണി കഴിഞ്ഞതിനുശേഷം കട്ടിം​ഗ് ബോർബുകൾ വെള്ളമുപയോ​ഗിച്ച് കഴുകുകയാണ് പതിവ്. അവയിൽ പ്ലാസ്റ്റിക് കട്ടിം​ഗ് ബോ‍‌ർഡുകളോ അല്ലെങ്കിൽ സ്റ്റീൽ കട്ടിം​ഗ് ബോർഡുകളോ വെള്ളം ഉപയോ​ഗിച്ച് കഴുകാൻ എളുപ്പമാണ്. എന്നാൽ തടി ഉപയോ​ഗിച്ച് നിർമിച്ച കട്ടിം​ഗ് ബോർഡുകളാണ് ഉപയോ​ഗിക്കുന്നതെങ്കിൽ അവ വൃത്തിയാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമുഖ ഷെഫ് കുനാൽ കപൂർ കട്ടിം​ഗ് ബോർഡ് വൃത്തിയാക്കാനുള്ള എളുപ്പവഴി പറഞ്ഞുതരികയാണ്.തടി ഉപയോ​ഗിച്ച് നിർമിച്ച കട്ടിം​ഗ് ബോർഡ് വൃത്തിയാക്കാൻ ആദ്യം ഉപ്പ് വിതറി നാരങ്ങ ഉപയോ​ഗിച്ച് നന്നായി വൃത്തിയാക്കുക. അതിനുശേഷം ശുദ്ധമായ ജലത്തിൽ കട്ടിം​ഗ് ബോർഡ് കഴുകിയെടുക്കുകയെന്നാണ് അദ്ദേഹം നി‌ർദേശിച്ചിരിക്കുന്നത്.also read: കുരുന്നുകൾക്ക് നുണയാൻ ഒരു കൂൾ കേസരി പിസ്ത കുൽഫിമഞ്ഞൾ, ബീറ്റ്റൂട്ട് അല്ലെങ്കിൽ മറ്റ് പച്ചക്കറികളുടെ കറകൾ കട്ടിം​ഗ് ബോർഡിലുണ്ടെങ്കിൽ അവ മാറ്റുന്നതിനായി അല്പം ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി ബോർഡിൽ അഞ്ചുമുതൽ പത്തുമിനിട്ട് വരെ പുരട്ടി വയ്ക്കുക. തുടർന്ന് ബ്രഷ് അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.The post എത്ര വൃത്തിയാക്കിയിട്ടും കട്ടിംഗ് ബോർഡിലെ കറകൾ പോകുന്നില്ലേ? എളുപ്പത്തിൽ പരിഹരിക്കാം appeared first on Kairali News | Kairali News Live.