വെടിനിർത്തൽ കരാറിന് പുല്ലുവില; തെക്കൻ ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ

Wait 5 sec.

തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആകെ 13 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടും. വെടിനിർത്തൽ കരാർ നീട്ടിയിട്ടും ഇസ്രയേൽ ആയുധം താ‍ഴെവെച്ചിട്ടില്ല.ഇസ്രയേൽ പ്രതിരോധ സേന ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ച നബതിഹ് ജില്ലയിലെ ഹബൂഷിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ട് പേരാണ്. ഇതിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. സിഡോണ്‍ ജില്ലയിലെ സ്രാരീഹില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടപ്പോള്‍, ടയര്‍ ജില്ലയിലെ ഐന്‍ ബാലില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു.ALSO READ: ട്രംപിന്റെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍; പുതിയ സര്‍വേ ഫലം പുറത്ത്ആകെ 32 പേര്‍ക്കാണ് പരുക്കേറ്റത്. മൂന്ന് ആഴ്ചത്തേക്ക് വെടിനിർത്തൽ നീട്ടിയിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. പിന്നാലെ ഹിസ്ബുള്ള പ്രത്യാക്രമണവുമായി രം​ഗത്തെത്തി. വ്യാഴാഴ്ച തെക്കൻ ലെബനനിൽ നടന്ന ഏറ്റുമുട്ടലിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.ഏപ്രിൽ 16 ന് വാഷിംഗ്ടണിൽ ഇസ്രയേലും ലെബനനും ചർച്ച നടത്തിയിരുന്നു. തുടർന്ന് സംഘർഷങ്ങൾക്ക് വിരാമം പ്രഖ്യാപിച്ചു. ഏപ്രിൽ 23 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ മൂന്ന് ആഴ്ചത്തേക്ക് നീട്ടുന്നതായും പ്രഖ്യാപിച്ചു. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്.The post വെടിനിർത്തൽ കരാറിന് പുല്ലുവില; തെക്കൻ ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ appeared first on Kairali News | Kairali News Live.