പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. വർഷങ്ങളായി പോസ്റ്റ് ഓഫീസ് പദ്ധതികളിൽ വലുതും ചെറുതുമായ പണം നിക്ഷേപിക്കുന്നവരുമുണ്ട്. അങ്ങനെയുള്ളവർ നിർബന്ധമായും അറിയേണ്ട പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. വലിയ തുകയുടെ ഇടപാടുകൾക്ക് ആദായ നികുതി വകുപ്പ് പാൻ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങൾക്കും പണം പിൻവലിക്കുന്നതിനുമുള്ള ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ പുതിയ നിയമം ബാധകമാകും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്.also read: ഇന്ത്യയുടെ പ്രതിരോധത്തിനുള്ള വഴി വൈദ്യുതീകരണം- സാഗര്‍ അദാനിഒരു ദിവസം 50,000 രൂപയ്ക്ക് മുകളിൽ പണമായി നിക്ഷേപിക്കണമെങ്കിൽ ഇനി പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടതുണ്ട്. ഒരു സാമ്പത്തിക വർഷം നടത്തുന്ന ആകെ പണമിടപാടുകൾ 10 ലക്ഷം രൂപ കടന്നാലും പാൻ കാർഡ് നിർബന്ധമാണ്. പിപിഎഫ്, എൻഎസ്സി, റെക്കറിംഗ് ഡിപ്പോസിറ്റുകൾ തുടങ്ങിയ പദ്ധതികളിൽ നിക്ഷേപമുള്ളവർ പാൻ കാർഡ് ലിങ്ക് ചെയ്യണം.വലിയ തോതിലുള്ള പണമിടപാടുകൾ കൃത്യമായി നിരീക്ഷിക്കാനാണ് സർക്കാർ ഈ തീരുമാനമെടുത്തത്.The post പോസ്റ്റ് ഓഫീസുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? പാൻ കാർഡില്ലെങ്കിൽ പണി കിട്ടും, പുതിയ മാറ്റം ഇങ്ങനെ appeared first on Kairali News | Kairali News Live.