പാമ്പ് വീട്ടിൽ മാത്രമാല്ല, വാഹനത്തിലും കയറും ഇതറിഞ്ഞില്ലെങ്കിൽ; മുൻകരുതൽ വേണമെന്ന് മോട്ടോർ വാഹന വകുപ്പ്

Wait 5 sec.

ചൂട് കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ നാളുകളായി കേരളത്തിൽ പാമ്പ് ശല്യം രൂക്ഷമാണ്. വീട്ടിമുള്ളിവും ഷൂസിലും അലമാരയിലും വരെ പാമ്പുകളെത്തി. പാമ്പ് കടിച്ച് കേരളത്തിൽ നിരവധി ജീവനുകളും പൊലിഞ്ഞു. പാമ്പ് കടിയേൽക്കാതിരിക്കാനും പാമ്പ് വീട്ടിൽ എത്താതിരിക്കാനുമുള്ള നിരവധി നിർദ്ദേശങ്ങൾ ആരോ​ഗ്യ വകുപ്പും വനം വകുപ്പും മറ്റ അനുബന്ധ വകുപ്പുകളും പുറത്തിറക്കിയിരുന്നു. ഇനി ഇവിടെ മാത്രമാണോ പാമ്പുകൾ കയറുന്നത്. നമ്മുടെ കാറിലും വാഹ​നങ്ങളിലുമൊക്കെ പലസാ​ഹചര്യങ്ങളിലും പാമ്പുകൾ കയറിയിരിക്കാറുണ്ട്. ഇത് പാമ്പ് കടിയേൽക്കുന്നതും യാത്രയിൽ പാമ്പിനെക്കാണുമ്പോൾ ഉണ്ടാകുന്ന ഞെട്ടലിൽ വലിയ അപകടങ്ങളിലേക്ക് നയിക്കാനും കാരണമാകാറുണ്ട്. എന്നാൽ ഇതെങ്ങനെ പരിഹരിക്കാമെന്നും കാറിൽ പാമ്പ്, എലി തുടങ്ങിയവ കയറാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്നുമുള്ള ബോധനവത്കരണവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.Also read: സര്‍വീസിനൊരുങ്ങി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുംപാമ്പ് കയറാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം ?കാറിൻ്റെ എല്ലാ ഡോറുകളും ​ഗ്ലാസുകളും അടച്ചിരിക്കുകയാണെങ്കിലും പാമ്പ് കയറുന്നത് എഞ്ചിൻ റൂമിലും അതിനിടയിലെ എസ് വെൻ്റ് വഴിയുമൊക്കെയാണ്. ഇതെങ്ങ‌നെ പരിഹരിക്കാമെന്നാണ് ആദ്യം അറിഞ്ഞിരിക്കേണ്ടുന്നത്. വാഹനത്തിൻ്റെ എഞ്ചിൻ റൂം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. ഇലകളും ചപ്പു ചവറുകളും മറ്റും കുടുങ്ങിക്കിടക്കാനുള്ള സാഹ​ചര്യം ഉണ്ടാക്കാതിരിക്കുക. വാഹനത്തിൻ്റെ ഏസി വെൻ്റ് റീ സർക്കുലേഷൻ മോഡിൽ അല്ലെങ്കിൽ അത് കാറിനകത്തേക്ക് ഇഴ ജന്തുക്കൾക്ക് കയറാനുള്ള വാതിലാകും. Also read: എറണാകുളത്ത് നിന്ന് മൂന്നാറേക്ക് കെഎസ്ആർടിസി യാത്ര ആയാലോ? ചെലവ് വെറും 850 രൂപ മാത്രംഅതുകൊണ്ട് വാഹനം പാർക്ക് ചെയ്യുമ്പോൾ നിങ്ങഴളുടം വാഹനത്തിന്റെ ഏസി എപ്പോഴും റീ സർക്കുലേഷൻ മോഡിലാണെന്ന് ഉറപ്പാക്കണം. റിയർ എയർ വെൻ്റുകളാണ് ഇത്തരം ജീവികൾ അകത്തുകയറാനുള്ള മറ്റൊരു വഴി അതിനാൽ റിയർ വെൻ്റുകളിൽ പ്രവർത്തനം തടസ്സപ്പെടുത്താത തരത്തിൽ മെഷുകൾ വയ്ക്കുന്നതും നല്ലതാണെന്ന് എംവി‍ഡി പറയുന്നു. വാഹനത്തിൻ്റെ അണ്ടർ ബോഡിയിൽ ഡാമേജുകളൊന്നും ഇല്ലെന്നതും ഉറപ്പാക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ വൃത്തിയുള്ളയിടങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം.The post പാമ്പ് വീട്ടിൽ മാത്രമാല്ല, വാഹനത്തിലും കയറും ഇതറിഞ്ഞില്ലെങ്കിൽ; മുൻകരുതൽ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് appeared first on Kairali News | Kairali News Live.