അബുദാബി: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വ്യോമഗതാഗത നിയന്ത്രണങ്ങൾ പിൻവലിച്ചു.രാജ്യത്തെ വിമാന സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ബന്ധപ്പെട്ട മറ്റ് സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ഈ തീരുമാനമെടുത്തത്.സുരക്ഷാ സാഹചര്യങ്ങളും പ്രവർത്തന സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചതെന്ന് എമിറേറ്റ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.മുൻകരുതൽ നടപടിയെന്ന നിലയിലായിരുന്നു വിമാന സർവീസുകളിൽ താൽക്കാലിക ക്രമീകരണങ്ങൾ വരുത്തിയിരുന്നത്. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും, വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി തത്സമയ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണനയാണ് തങ്ങൾ നൽകുന്നതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.The post യാത്രക്കാർക്ക് ആശ്വാസം; യുഎഇയിൽ വ്യോമഗതാഗത നിയന്ത്രണങ്ങൾ പിൻവലിച്ചു appeared first on Arabian Malayali.