ഉയർന്ന ശമ്പളത്തോടെ മലയാളികൾക്ക് സിം​ഗപ്പൂരിൽ ജോലി നേടാം, എത്രയും വേ​ഗം അപേക്ഷിച്ചോളൂ

Wait 5 sec.

പത്താംക്ലാസ് പാസായ മലയാളികൾക്ക് സിം​ഗപ്പൂരിൽ ഉയർന്ന ജോലി നേടാൻ അവസരം.സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ, മെഷീനറി മെക്കാനിക്ക്, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് എന്നീ തസ്‌തികകളിലേക്കാണ് നിയമനം. മേയ് നാലുവരെ അപേക്ഷകൾ സമർപ്പിക്കാം. താൽപ്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം jobs@odepc.in എന്ന മെയിൽ ഐഡിയിലേക്ക് മേയ് നാലിന് മുമ്പ് അപേക്ഷിക്കുക. വിശദവിവരങ്ങൾക്കായി www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.also read: പ്ലസ് ടു പാസായോ? ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളാകാം, അപേക്ഷകൾ മേയ് 26 വരെഎക്‌സ്‌കവേറ്റർ ഓപ്പറേറ്റർഎക്‌സ്‌കവേറ്റർ ഓപ്പറേറ്റർ തസ്‌തികയിൽ 50 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 728 മുതൽ 780 സിംഗപ്പൂർ ഡോളർ (54,043 – 57,904 രൂപ) വരെ ശമ്പളം ലഭിക്കും. പത്താം ക്ലാസ് യോ​ഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യരായ 22നും 35നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാണ്.മെഷീനറി മെക്കാനിക്ക്മെഷീനറി മെക്കാനിക്ക് തസ്‌തികയിലേക്ക് പത്ത് ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. പത്താംക്ലാസ് പാസായവർക്കും വിവിധ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 22നും 35 വയസിനുമിടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 780 മുതൽ 832 സിംഗപ്പൂർ ഡോളർ ( 57,904 – 61,764 രൂപ) വരെയാണ് ശമ്പളം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാണ്.മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് തസ്‌തികയിൽ പത്ത് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന പുരുഷന്മാർക്ക് 780 മുതൽ 832 സിംഗപ്പൂർ ഡോളർ ( 57,904 – 61,764 രൂപ) വരെ പ്രതിമാസം ശമ്പളം ലഭിക്കും. പത്താം ക്ലാസ് പാസായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും നിർബന്ധമാണ്. 22 – 35 ആണ് പ്രായപരിധി.The post ഉയർന്ന ശമ്പളത്തോടെ മലയാളികൾക്ക് സിം​ഗപ്പൂരിൽ ജോലി നേടാം, എത്രയും വേ​ഗം അപേക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.