കേരളത്തിൽ സർക്കാർ വിരുദ്ധ വികാരമില്ല എന്ന് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

കേരളത്തിലെ ജനവിധി നാലാം തീയതി വ്യക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തിയതിൽ നിന്നും സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്ന് വ്യക്തമായെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ കോൺഗ്രസിൽ ഉറപ്പില്ലാത്ത മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയടക്കം ഒരുപാട് പ്രശ്നങ്ങൾ രൂപം കൊണ്ടുവെന്ന് അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിൽ എല്ലാ സർവേകളിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുള്ളതിൽ നിന്നും അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും മാസ്റ്റർ പറഞ്ഞു.തിരഞ്ഞെടുപ്പിൽ പ്രത്യേക തരംഗമൊന്നുമില്ലെന്ന കാര്യത്തിൽ ഇപ്പോൾ എല്ലാവരും ഒരേ അഭിപ്രായത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Also Read: നെൽകർഷകർക്ക് ആശ്വാസവാർത്ത; സംഭരണവില വിതരണം പുനരാരംഭിക്കുംഎൽഡിഎഫിന് 60 മുതൽ 69 സീറ്റുകൾ വരെ കിട്ടും എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. മാത്രമല്ല യുഡിഎഫിന്റെ പല സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയസാധ്യത കാണുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ സാഹചര്യത്തിൽ എക്സിറ്റ് പോളുകൾ പറയാതെ പറഞ്ഞത് ഇടതുമുന്നണിയുടെ വിജയമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിലയിരുത്തി.The post കേരളത്തിൽ സർക്കാർ വിരുദ്ധ വികാരമില്ല എന്ന് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.