മഴ വരുന്നേ…; സംസ്ഥാനത്ത് മഴ തുടരും; കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. കടുത്ത വേനലിൽ ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളിലായി മഴ എത്തിയത്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. നാളെ 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 64. 5മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഉള്ളത്.ALSO READ: ‘ജാതി അധിക്ഷേപത്തിനെതിരെ കേരളം ഒന്നിക്കണം’; നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടലും നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ച് എം വി ഗോവിന്ദൻ മാസ്റ്റർഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ ജാഗ്രത പാലിക്കണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.The post മഴ വരുന്നേ…; സംസ്ഥാനത്ത് മഴ തുടരും; കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.