രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വില വർധനവ്. വാണിജ്യ എൽപിജിയുടെ (19 കിലോഗ്രാം) വില ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഹോട്ടലുകൾക്ക് ഇടുത്തീയായിരിക്കുകയാണ് പുതിയ വർധനവ്.ദില്ലിയിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 3,071.50 രൂപയാണ്. മുമ്പ് 2,078.50 രൂപയായിരുന്നു ഉണ്ടായിരുന്നത്. മുംബൈയിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,031 രൂപയിൽ നിന്ന് 3,024 രൂപയിലേക്ക് എത്തി. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിലാണ് കേന്ദ്രം സിലിണ്ടറിന് വില കൂട്ടിയത്.ALSO READ: യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന് ട്രംപ്; യുഎസ് തുറമുഖ ഉപരോധം അസഹനീയമെന്ന് ടെഹ്‌റാൻഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്ന് തവണ വർധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ ആദ്യം 144 രൂപ കൂട്ടിയപ്പോൾ ഏപ്രിൽ 1 ന് ഏകദേശം 200 രൂപയുടെ വർധന വരുത്തി.അതേസമയം ദൈനംദിന പ്രവർത്തനങ്ങൾക്ക് പാചക ഇന്ധനത്തെ ആശ്രയിക്കുന്ന റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, മറ്റ് ബിസിനസുകൾ എന്നിവയെ വില വർധനവ് സാരമായി ബാധിക്കും. റസ്റ്റോറന്റുകൾ ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാനും സാധ്യതയുണ്ട്. ഹോട്ടൽ ഭക്ഷണങ്ങളഉടെ വിലയും കൂടുമെന്ന് സാരം.ALSO READ: റിയാൻ പരാഗ് ഇ-സിഗരറ്റ് വലിച്ചത് അമ്പയർമാർ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണമെന്ത്?എൽപിജി ലഭ്യതക്കുറവിന് പിന്നാലെ വാണിജ്യ എൽപിജിയുടെ വിതരണത്തിനും നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് വില വർധനവും വന്നിരിക്കുന്നത്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില കേന്ദ്രം ഉയർത്തിയിട്ടില്ല. ഇതും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.The post തെരഞ്ഞെടുപ്പ് കഴിഞ്ഞു, കേന്ദ്രം പണിയും തുടങ്ങി; വാണിജ്യ സിലിണ്ടറിന് വൻ വില വർധന appeared first on Kairali News | Kairali News Live.