ലൈബ്രറി പ്രവർത്തനം 24 മണിക്കൂർ ആക്കണം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ SFIയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം

Wait 5 sec.

ലൈബ്രറി പ്രവർത്തനം 24 മണിക്കൂറാക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ രാത്രി വിദ്യാർത്ഥി പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ രാത്രി മുഴുവൻ ലൈബ്രറിയിലിരുന്ന് പഠിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.നിലവിൽ രാവിലെ 9 മുതൽ 11 മണി വരെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അച്ചടക്ക ചുമതലയുള്ള പ്രോക്‌ടർ ചുമതലയുള്ള അധ്യാപകൻ മോശമായി പെരുമാറുകയും വിദ്യാർത്ഥികളെ ലൈബ്രറിയിൽ അടച്ചിടുകയും ചെയ്തതായും പരാതി ഉയർന്നു.ALSO READ: ‘കേരളത്തിൽ വികസനം വേണമെങ്കിൽ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണം’; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻപ്രതിഷേധത്തിന്റെ ഭാഗമായി പ്രോക്ടറെയും ലൈബ്രേറിയനെയും വിദ്യാർത്ഥികൾ ഉപരോധിച്ചു. രാവിലെ ആറുമണിവരെ പ്രതിഷേധം നീണ്ടു. പ്രതിഷേധത്തിനൊടുവിൽ മൂന്ന് ദിവസത്തേക്ക് ലൈബ്രറിയുടെ പ്രവർത്തനം 24 മണിക്കൂറാക്കി. തിങ്കളാഴ്ച വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്ത് തുടർ തീരുമാനമെടുക്കും.UPDATING..The post ലൈബ്രറി പ്രവർത്തനം 24 മണിക്കൂർ ആക്കണം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ SFIയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം appeared first on Kairali News | Kairali News Live.