ഐപിഎല്ലിനിടെ ഡ്രസിങ് റൂമിൽ വെച്ച് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാൻ നായകൻ റിയാൻ പരാഗിനെതിരെ ബിസിസിഐ നടപടിയെടുത്തിരിക്കുകയാണ്. പരാഗ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് ബോർഡ് മാച്ച് ഫീയുടെ 25% പിഴയായി വിധിച്ചു. രാജസ്ഥാൻ നായകൻ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ബോർഡ് താരത്തിന് കനത്ത പിഴ വിധിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്. റോയൽസിന്റെ ചേസിംഗിനിടെ ഡ്രസിങ് റൂമിൽ പരാഗ് ഇ-സിഗരറ്റ് വലിക്കുന്നത് കൃത്യമായി ദൃശ്യങ്ങളിൽ പതിഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. എന്നാൽ കളി കഴിഞ്ഞയുടനെ ഫീൽഡ് അമ്പയർമാരായ തന്മയ് ശ്രീവാസ്തവയും നിതിൻ മേനോനും മാച്ച് റഫറി അമിത് ശർമ്മയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് പിടിഐക്ക് വിവരം ലഭിച്ചു.ALSO READ: ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് 25 ലക്ഷം പിഴസംഭവത്തകിന്റെ ദൃശ്യങ്ങൾ കണ്ടതിനുശേഷം മാത്രമാണ് ഫീൽഡ് അമ്പയർമാർ മാച്ച് റഫറിയെ വിവരം അറിയിച്ചത്. ഐപിഎൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പരാഗ് പെരുമാറ്റച്ചട്ട ലംഘനത്തിന് കുറ്റക്കാരനാണെന്ന് ശർമ്മ കണ്ടെത്തി. ടീമിനും ഒഫീഷ്യൽസിനും കളിക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും ബിസിസിഐ പരിശോധിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.ടീമിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക പ്രതികരിച്ചു. 2019 ൽ ഇന്ത്യൻ സർക്കാർ ഇ-സിഗരറ്റുകൾ നിരോധിച്ചിരുന്നു. അവയുടെ ഉത്പാദനം, വിൽപ്പന, വിതരണം എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.ALSO READ: റിക്കെൽട്ടനിന്റെ സെഞ്ച്വറി പാഴായി: ഐപിഎല്ലിൽ മുംബൈയ്ക്കെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ആറു വിക്കറ്റ് വിജയംഅതേസമയം ഈ സീസണിൽ, ടീം രാജസ്ഥാൻ റോയൽസിൽ ഉണ്ടാകുന്ന ആദ്യത്തെ വിവാദമല്ല ഇത്. ഈ മാസം ആദ്യം, ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് ടീം മാനേജർ റോമി ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ചതിനായിരുന്നു നടപടി.The post റിയാൻ പരാഗ് ഇ-സിഗരറ്റ് വലിച്ചത് അമ്പയർമാർ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണമെന്ത്? appeared first on Kairali News | Kairali News Live.