കേരളത്തിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

Wait 5 sec.

കേരളം ആര് ഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക.വോട്ടെണ്ണലിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ആദ്യം പോസ്റ്റൽ ബാലറ്റുകൾ ആകും എണ്ണി തുടങ്ങുക. ഇതിന്റെ ഫലസൂചനങ്ങൾ 8.15 ഓടെ പുറത്തുവരും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ 8.30 ഓടെ എണ്ണി തുടങ്ങും.ALSO READ: ‘കേരളത്തിൽ തുടർഭരണം ഉറപ്പ്, വോട്ടെടുപ്പ് കഴിഞ്ഞതോടെ യുഡിഎഫിന്റെ യഥാർഥ രൂപം പുറത്തുവന്നു’: എം എ ബേബിഅതേസമയം വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. എക്സിറ്റ് പോളിൽ ഉൾപ്പെടെ ഭരണവിരുദ്ധ വികാരം ഇല്ല എന്ന് കണ്ടത് ഭരണത്തുടർച്ചയുടെ സൂചനയാണ് എന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് ക്യാമ്പിൽ. എന്നാൽ എക്സിറ്റ് പോളിലെ നേരിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. കേരളത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തെത് എന്നതാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകും എന്നാണ് പൊതുവിൽ ഉയ‌ന്നുവരുന്ന ജനാഭിപ്രായങ്ങൾ.The post കേരളത്തിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും appeared first on Kairali News | Kairali News Live.