കൂടുമോ അതോ കുറയുമോ?, സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാം

Wait 5 sec.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേയ് മാസത്തിന്റെ ആരംഭം മുതൽക്കേ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മേയ് ഒന്നിനുതന്നെ നാലുതവണയാണ് സ്വർണനിരക്കിൽ മാറ്റം രേഖപ്പെടുത്തിയത്.പവന് 1,09,720 രൂപ വരെ വില ഇടിഞ്ഞിരുന്നു. അതിനാൽ, ഞായറാഴ്ച സ്വർണവിലയിൽ എന്തുമാറ്റമാണ് സംഭവിക്കാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ആഭരണപ്രമേികളും സ്വർണവ്യാപാരികളും.also read: ചെക്ക് മടങ്ങാൻ എന്തൊക്കെയാണ് കാരണം? ഇതറിയാതെ ചെക്ക് കൊടുത്താൽ പിഴയോ അഴിയോ ഉറപ്പ്ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പവന് 1,10,680 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ 13,835 രൂപയുമാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഇപ്പോഴും തുടരുന്നതാണ് സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ് വരാതെയിരിക്കുന്നത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിദ്ഗധര്‍ പറയുന്നത്. എന്നാല്‍, സംഘര്‍ഷം കുറഞ്ഞാല്‍ അത് വിലയിലും പ്രതിഫലിക്കുകയും വില കുത്തനെ കുറയാന്‍ സഹായിക്കുകയും ചെയ്യും.അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 270 കിലോഗ്രാമിന് 2,70,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.The post കൂടുമോ അതോ കുറയുമോ?, സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാം appeared first on Kairali News | Kairali News Live.