ചൂടിൽ വാടി തളരുമ്പോൾ കുറച്ചു തണുത്ത വെള്ളം കിട്ടിയാൽ എന്ത് ആശ്വാസം ആയിരിക്കും, അല്ലേ ? തണുത്ത വെള്ളത്തിനായി സാധാരണയായി മൺപാത്രങ്ങളെയോ ഫ്രിഡ്ജിനെയോ ആണ് ആളുകൾ ആശ്രയിക്കാറുള്ളത്. എന്നാൽ ആരോഗ്യ വശങ്ങൾ പരിശോധിക്കുമ്പോൾ ഇവയിൽ ഏതാണ് കൂടുതൽ ഗുണകരം എന്ന് നിങ്ങൾക്ക് അറിയാമോ ? അതൊന്നു നോക്കിയാലോ ?മൺപാത്രത്തിലെ വെള്ളമാണ് ഫ്രിഡ്ജിലെ വെള്ളത്തേക്കാൾ ആരോഗ്യകരവും സുരക്ഷിതവുമായി കണക്കാക്കപ്പെടുന്നത്. മൺപാത്രത്തിലെ സുഷിരങ്ങളിലൂടെ വെള്ളം ബാഷ്പീകരിക്കപ്പെടുന്നത് വഴി വെള്ളത്തിന് സ്വാഭാവികമായ തണുപ്പ് ലഭിക്കുന്നു. ഫ്രിഡ്ജിലെ വെള്ളം പോലെ അമിതമായ തണുപ്പ് ഇല്ലാത്തതിനാൽ ഇത് തൊണ്ടവേദനയും ചുമയും തടയാൻ സഹായിക്കുന്നു.ALSO READ: പുതിയ വസ്ത്രങ്ങൾ കഴുകാതെ ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! ഇക്കാര്യങ്ങൾ അറിയാതെ പോയാൽ പണി കിട്ടുംകളിമണ്ണിന് ആൽക്കലൈൻ ഗുണമുള്ളതിനാൽ വെള്ളത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മൺപാത്രത്തിൽ സൂക്ഷിക്കുന്ന വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രകൃതിദത്ത ധാതുക്കൾ അടങ്ങിയിരിക്കുന്നു. മൺപാത്രത്തിലെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ കാണപ്പെടുന്ന ബി.പി.എ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ മൺപാത്രങ്ങളിൽ ഇല്ല.ഫ്രിഡ്ജിലെ വെള്ളം സൗകര്യപ്രദമാണെങ്കിലും അതിന് ചില ദോഷവശങ്ങളുണ്ട്. അമിതമായി തണുപ്പിച്ച വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും ഭക്ഷണത്തിലെ കൊഴുപ്പ് കട്ടിയാകുന്നതിനും കാരണമാകും, ഇത് ദഹനത്തെ സാവധാനത്തിലാക്കുന്നു. വെയിലത്ത് നിന്ന് വന്ന് ഉടനെ ഐസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ആഘാതം ഉണ്ടാക്കുകയും തൊണ്ടയിൽ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. കൂടാതെ, ഇത് രോഗപ്രതിരോധ ശേഷിയെ ബാധിക്കാനും സാധ്യതയുണ്ട്.മൺപാത്രത്തിലെ വെള്ളം ഗുണനിലവാരമുള്ളതായി നിലനിർത്താൻ, ആഴ്ചയിലൊരിക്കൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് പാത്രം കഴുകുകയും വെയിലത്ത് വെച്ച് ഉണക്കുകയും വേണം. ഇത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.The post മൺപാത്രത്തിലെ വെള്ളമോ ഫ്രിഡ്ജിലെ വെള്ളമോ ? ആരോഗ്യത്തിന് മികച്ചത് ഏതെന്ന് നോക്കാം appeared first on Kairali News | Kairali News Live.