പശ്ചിമേഷ്യയില്‍ സമാധാനം; ഇറാന്‍ മുന്നോട്ടുവച്ച പതിനാലിന നിര്‍ദേശങ്ങള്‍ ഉടന്‍ വിലയിരുത്തുമെന്ന് ട്രംപ്

Wait 5 sec.

വാഷിങ്ടണ്‍ | പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി ഇറാന്‍ അയച്ച പദ്ധതി താമസിയാതെ വിലയിരുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഒരു ധാരണയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍, ലബനാനില്‍ ഉള്‍പ്പെടെ എല്ലാ തലത്തിലുമുള്ള യുദ്ധം നിര്‍ത്തല്‍ തുടങ്ങി 14 നിര്‍ദേശങ്ങളടങ്ങിയ പദ്ധതിയാണ് ഇറാന്‍ മുന്നോട്ട് വച്ചത്.യു എസുമായുള്ള യുദ്ധത്തിലേക്ക് തിരിച്ചുപോകേണ്ടി വരുന്ന സ്ഥിതിയാണെന്നും കരുതലോടെ ഇരിക്കുകയാണെന്നും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) വ്യക്തമാക്കി. ധാരണകളിലോ ഉടമ്പടികളിലോ എത്തിച്ചേരാന്‍ യു എസ് തയ്യാറാകുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്നും അതിനാല്‍ത്തന്നെ യുദ്ധം തുടരാനാണ് സാധ്യതയെന്നും ഐ ആര്‍ ജി സി പ്രതികരിച്ചു.അതിനിടെ, ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഇന്നലെയും അനവധി പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യാരോണിലെ ഒരു കാതലിക്ക് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. മാര്‍ച്ച് രണ്ടിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 2,659 പേരാണ് കൊല്ലപ്പെട്ടത്.