അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും ഹിറ്റ്ലറുടെ പ്രേതം ബാധിച്ചിരിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ലോകത്തെ തന്റെ കാൽകീഴിൽ കൊണ്ടുവരാൻ ഹിറ്റ്ലർ ശ്രമിച്ചത് പോലെയാണ് ട്രംപും കിങ്കരൻമാരും നടത്തുന്ന നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ഇഎ എസ് പഠന ഗവേഷണ കേന്ദ്രം ‘അമേരിക്കൻ യുദ്ധവെറിയും മാറുന്ന ലോകവും വിഷയത്തിൽ’ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തങ്ങളുടെ നിയന്ത്രണത്തിലുള്ള ലോകം സൃഷ്ടിക്കാനാണ് ഡൊണാൾഡ് ട്രംപും ബെന്യമിൻ നെതന്യാഹുവും ശ്രമിക്കുന്നതെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഭീകരാക്രമണം അന്ത്യമില്ലാതെ തുടരുകയാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകാധിപത്യ നീക്കങ്ങളോടും നിലപാടുകളോടും സന്ധിചെയ്യാനാകില്ലെന്നാണ് ഇറാന്റെ നിലപാട്.ALSO READ: ട്രംപിന്റെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍; പുതിയ സര്‍വേ ഫലം പുറത്ത്അടുത്തിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആകെ 13 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം ക‍ഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെടിനിർത്തൽ കരാർ നീട്ടിയിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. മൂന്ന് ആഴ്ചത്തേക്കായിരുന്നു അമേരിക്കയുടെ അടക്കം മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ നീട്ടിയത്. എന്നിട്ടും ആക്രമണം തുടരുകയാണ് ഇസ്രയേൽ.The post ട്രംപിനെയും നെതന്യാഹുവിനെയും ഹിറ്റ്ലറുടെ പ്രേതം ബാധിച്ചിരിക്കുന്നു: എം എ ബേബി appeared first on Kairali News | Kairali News Live.