കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലം (SK-51) പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. മേയ് എട്ടിലേക്കാണ് മാറ്റിവെച്ചത്. മേയ് ഒന്നിന് ലോക തൊഴിലാളി ദിനം കാരണം അവധിയായതിനാലാണ് നറുക്കെടുപ്പ് മാറ്റിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.സാധാരണ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ് നടക്കാറുള്ളത്. നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ഫലവും പുറത്തുവരാറുണ്ട്. സുവര്‍ണ കേരളം ലോട്ടറി എടുത്തവര്‍ ഇനി ഫലം അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.Also Read: മെയ് ദിനത്തിൽ ബാങ്കുകള്‍ അവധിയോ ? ഈ മാസത്തെ അവധി ദിനങ്ങള്‍ അറിയാം…ഒരു കോടി രൂപയാണ് സുവര്‍ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഭാഗ്യശാലിക്ക് ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. അഞ്ചുലക്ഷം രൂപയാണ് മൂന്നാം സമ്മാനം. കൂടാതെ 5000 രൂപയുടെ സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. 50 രൂപയാണ് സുവര്‍ണ കേരളം ലോട്ടറിയുടെ വില. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു മികച്ച വില്‍പ്പനയുള്ള ലോട്ടറി ടിക്കറ്റുകളിലൊന്നാണ് സുവര്‍ണ കേരളം ലോട്ടറി.The post സുവര്ണ കേരളം ലോട്ടറി; ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപനം മാറ്റിവെച്ചു appeared first on Kairali News | Kairali News Live.