സിനിമാപ്രേമിയായ ഒരാൾക്ക് ഈ മാസം ഒന്ന് തട്ടീം മുട്ടീം ജീവിച്ച് പോകണമെങ്കിൽ നല്ല പൈസ വേണം. കാരണം അത്രയ്ക്ക് മികച്ച സിനിമകളുടെ റിലീസ് ആണ് ഈ മാസം ഉള്ളത്. മാസ്സിന് മാസ്, ആക്ഷന് ആക്ഷൻ, ഇമോഷന് ഇമോഷൻ, കോമഡിക്ക് കോമഡി, റൊമാൻസിന് റൊമാൻസ് അങ്ങനെ എല്ലാ ജോണറിലുമുള്ള ചിത്രങ്ങൾ ഈ മാസം തീയറ്ററിൽ എത്തുന്നുണ്ട്. അവ ഏതൊക്കെയെന്ന് ഒന്ന് നോക്കിയാലോപേട്രിയറ്റ്17 വർഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ ഇതാ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇരുവരെയും കൂടാതെ ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്.കാട്ടാളൻആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘കാട്ടാളൻ’ മെയ് 28 ന് റിലീസാകും. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.ദൃഢംഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടുമെത്തുന്ന ‘ദൃഢം’ മേയ് എട്ടിന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുകയാണ്.അതിരടിബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’ മെയ് 14-ന് റിലീസാകും. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടൈനറായാണ് ഒരുങ്ങുന്നത്.ALSO READ: കാത്തിരിപ്പ് അവസാനിച്ചു; തീയേറ്ററുകൾ ഇളക്കിമറിച്ച് പേട്രിയറ്റ്… നിങ്ങൾ സിനിമ കണ്ടോ?കറുപ്പ്ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കറുപ്പ് മെയ് 14ന് തിയേറ്ററുകളിൽ എത്തും. തമിഴ് സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ് ഇത്.ദൃശ്യം 3ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം 3 മേയ് 21ന് തിയേറ്ററുകളിൽ എത്തും. മോഹൻലാലിന്റെ ജന്മദിനത്തിൽ തന്നെ ചിത്രം എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.വരവ്ജോജു ജോർജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ‘വരവ്’ എന്ന ചിത്രവും തീയറ്ററുകളിൽ എത്തുന്നത് ഈ മാസമാണ്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷനിൽ ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ‘വരവ്’. അതപകൊണ്ട് തന്നെ ആളുകൾ ആവേശത്തിലാണ്.The post സിനിമാപ്രേമികൾ ബിസിയാണ്… ബിഗ് സ്ക്രീനിൽ മെയ് മാസം എത്തുന്നത് ‘പേട്രിയറ്റ്’ മുതൽ ‘കാട്ടാളൻ’ വരെ, എപ്പോഴൊക്കെയെന്ന് നോക്കാം appeared first on Kairali News | Kairali News Live.