മയലാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർ പരമ്പരാഗതമായി ധരിച്ചുവരുന്ന വസ്ത്രമാണ് ലുങ്കി. സാധാരണ പുരുഷൻമാരാണ് ലുങ്കി ധരിക്കാറുള്ളത്. എന്നാൽ കാലം മാറി പുത്തൻ ട്രെൻഡെത്തിയതോടെ സ്ത്രീകളും ഇപ്പോൾ ലുങ്കി ധരിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഏത് കാലാവസ്ഥയിലും ധരിക്കാൻ സാധിക്കുന്ന ഒരു എളുപ്പവസ്ത്രമാണ് ലുങ്കി. സുഖകരമായി ഉപയോഗിക്കാൻ കഴിയുന്ന ലുങ്കിക്ക് ആഴത്തിലുള്ള ഒരു പാരമ്പര്യം ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ദക്ഷിണേന്ത്യയിലുടനീളം രൂപങ്ങളിലും അർത്ഥങ്ങളിലും ശൈലികളിലും ലുങ്കി വ്യത്യസ്തപ്പെട്ടിരിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങൾക്ക് അവരുടേതായ വ്യത്യാസങ്ങളുണ്ട്. മാത്രമല്ല അത് ധരിക്കുന്ന രീതി പോലും അവസരത്തിനനുസരിച്ച് മാറിയേക്കാം.ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയായി ധരിക്കുന്ന ലുങ്കിയെ കാളി അല്ലെങ്കിൽ സാരം എന്നാണ് അറിയപ്പെടുന്നത്. വർണ്ണാഭമായ ചെക്കുകളും വരകളും ഉള്ള ഇത്തരം ലുങ്കികൾ സാധാരണയുള്ള അവസരങ്ങളിലാണ് ഉപയോഗിക്കുന്നത്.ഇത് കർഷകർ മുതൽ വ്യാപാരികൾ വരെയുള്ളവരും ദൈനംദിന ജീവിതത്തിൽ ധരിക്കുന്നുണ്ട്. എന്നാൽ കേരളത്തിലെത്തിയാൽ ലുങ്കിയെ കൈലിയെന്നും മുണ്ടെന്നുമൊക്കെയുള്ള പേരിൽ അറിയപ്പെടുന്നുണ്ട്. സാധാരണയായി വെള്ള അല്ലെങ്കിൽ ക്രീം നിറങ്ങളിലുള്ള ലുങ്കികൾ കേരളത്തിലുണ്ട്. ഓരോ അവസരത്തിനനുസരിച്ച് ലുങ്കിയുടെ നിറം മാറിയെന്ന് വന്നേക്കാം.also read: കോടികൾ വിലയുള്ള വാച്ച്, 18 ലക്ഷത്തിന്റെ സിമ്പിൾ ഔട്ട്ഫിറ്റ്, ഫാഷൻലോകത്തെ വീണ്ടും ഞെട്ടിച്ച് രാധികാ മെർച്ചന്റ്വിവാഹം മുതൽ മതപരമായ ചടങ്ങുകളിൽ കേരളത്തിലുള്ളവർ പരമ്പരാഗതമായി മുണ്ടാണ് അണിയാറുള്ളത്. മുണ്ടുകളിൽ തന്നെ കസവ് മുണ്ടും ഉണ്ട്. വെള്ള മുണ്ടിന്റെ വശങ്ങളിലോ അറ്റത്തോ കസവ് തുന്നിചേർക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കസവ് മുണ്ടുകൾ കേരളത്തിലുള്ളവർ കൂടുതലും ഓണം, വിഷു പോലുള്ള ഉത്സവങ്ങളിലാണ് ധരിക്കുന്നത്. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന കാവി മുണ്ടുകൾക്കും പ്രത്യേകതകളുണ്ട്. ഇവയ്ക്ക് അഴത്തിലുള്ള അർത്ഥങ്ങളുമുണ്ട്. ത്യാഗവും ആത്മീയതയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത് പലപ്പോഴും ക്ഷേത്രങ്ങളിൽ പുരോഹിതന്മാരും സന്യാസിമാരുമാണ് ധരിക്കുന്നത്.കാലത്തിനനുസരിച്ച് ലുങ്കിയിൽ പലതരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പ്രിന്റ് ചെയ്ത ഡിസൈനുകളും ആധുനിക പാറ്റേണുകളും ഉൾപ്പെടുത്തിയാണ് ലുങ്കി രൂപകൽപ്പന ചെയ്യുന്നത്. അതിനാൽ തന്നെ ലുങ്കികൾ എപ്പോഴും ദക്ഷിണേന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്.The post ലുങ്കി എന്നാ സുമ്മാവ! മലയാളികളുടെ പ്രിയ വസ്ത്രം, നൂറ്റാണ്ടുകളായുള്ള പാരമ്പര്യം അറിയാം appeared first on Kairali News | Kairali News Live.