തിരുവനന്തപുരം | ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയാള്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ബൈപാസിലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തിരുവനന്തപുരം പാറശ്ശാല ചെങ്കല്‍ വട്ടവിള കോളനിയില്‍ രവീന്ദ്ര (47)നാണ് മരിച്ചത്.പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രവീന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ ഈഞ്ചയ്ക്കല്‍ ബൈപാസിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീഴുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ രവീന്ദ്രന് പേവിഷബാധ സ്ഥിരീകരിച്ചു.തെരുവുനായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം വാങ്ങി നല്‍കുന്ന രവീന്ദ്രനെ രണ്ടാഴ്ച മുമ്പ് നായ കടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിനായി കൊണ്ടുപോകുമ്പോഴാണ് സംഭവം.