ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാൻ ആറ്റിങ്ങൽ കിഴുവിലും സ്വദേശി ശ്രീക്കുട്ടന്റെ മൃതദേഹം ആറ്റിങ്ങിൽ ഉള്ള വീട്ടിലെത്തിച്ചു. ഇന്നലെ കാശിനാഥൻ എന്ന ആനയാണ് അപകടം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടഞ്ഞിരുന്നു. തുടർന്ന് ആനയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ അക്രമിക്കുകകയും ചെയ്തു. ശേഷം ആനയെ ദേവസം പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും ഇന്നലെ ഉച്ചയോടെ ആന അക്രമസക്തനാവുകയായിരുന്നു.Also Read: പാചകവാതക വില വർധനവ്: സംസ്ഥാനവ്യാപകമായി പ്രക്ഷോഭമുയര്‍ത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാനംതളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് ആന തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ഇടഞ്ഞ ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് ശ്രീക്കുട്ടനെ ആന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചത്. തുടർന്ന് നിലത്ത് വീണ ശ്രീക്കുട്ടന്റെ നെഞ്ചിൽ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഒന്നാം പാപ്പാൻ അമൽ ആശുപത്രിയിൽ ചികിത്സയിലാണ്.The post കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ചവിട്ടിക്കൊന്ന പാപ്പാന്റെ മൃതദേഹം വീട്ടിലെത്തിച്ചു appeared first on Kairali News | Kairali News Live.