മുട്ടയുടെ വെള്ളയാണോ, മഞ്ഞയാണോ, ഏതാണ് നല്ലത്? ആരൊക്കെ മഞ്ഞ ഒഴിവാക്കണം

Wait 5 sec.

മുട്ടയുടെ വെള്ള കഴിക്കണോ അതോ മഞ്ഞ കഴിക്കണോ എന്നത് എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ്. ഈ സംശയവും കൃത്യമായ അറിവില്ലായ്മയും കാരണം പലരും മുട്ടയുടെ മഞ്ഞ ഒഴിവാക്കാറുണ്ട്. കൊളസ്ട്രോൾ ആണ് പലരേയും മുട്ടയുടെ മഞ്ഞ കഴിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ ഇടയാക്കുന്നത്. യഥാർഥത്തിൽ മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ എതാണ് കഴിക്കേണ്ടുന്നത്. ഇവയ്ക്കുള്ള പ്രത്യേകത എന്തൊക്കെയാണ്? നോക്കാം…കലോറി കുറച്ച് പ്രോട്ടീൻ മാത്രം ആ​ഗ്രഹിക്കുന്നവർക്ക് മുട്ടയുടെ വെള്ള മാത്രം കഴിക്കാം. മൂന്ന് മുതൽ നാല് ​ഗ്രാം പ്രോട്ടീനാണ് ഒരു മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും മുട്ടയുടെ മഞ്ഞ പൂർണമായും ഒഴിവാക്കുന്നത് നല്ലതല്ല. കാരണം മുട്ടയുടെ മഞ്ഞയെന്നത് വിറ്റാമിനുകളുടെ കലവറയാണ്. Also read: തൈര് ഉണ്ടോ? 5 മിനുട്ടിൽ കറി റെഡി, ചോറിനിത് ബെസ്റ്റ് കോംബോശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളാണ് മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്നത്. മൂന്ന് മുട്ട കഴിക്കുന്നവർ ഒരു മുട്ട മഞ്ഞയോടെ കഴിക്കാമെന്നും ഒരു മുട്ട മാത്രമാണ് കഴിക്കുന്നതെങ്കിൽ അതിൻ്റെ മഞ്ഞ് ഒഴിവാക്കേണ്ടതില്ലെന്നും വിദ​ഗ്ധർ പറയുന്നു. മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊള്സ്ട്രോൾ ഉണ്ടാക്കുന്നില്ലെന്നും പഠനങ്ങൾ പറയുന്നതായി സൂചനയുണ്ട്. മഞ്ഞയുൾപ്പെടെ കഴിക്കുകയാണെങ്കിൽ ഒരു മുട്ടയിൽ നിന്ന് ആറ് ​ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും.ഈ ലേഖനം അറിവ് പകരുന്നതിന് മാത്രമാണ്, കൃത്യമായ വിവരങ്ങൾക്ക് ഡോക്ടറുമായി സംസാരിച്ച് നിങ്ങൾക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കുമല്ലോ…The post മുട്ടയുടെ വെള്ളയാണോ, മഞ്ഞയാണോ, ഏതാണ് നല്ലത്? ആരൊക്കെ മഞ്ഞ ഒഴിവാക്കണം appeared first on Kairali News | Kairali News Live.