കൊല്ലം ചവറ സ്വദേശിയായ വിഘ്നേഷ് ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ ഒരു കാര്യം അറിയിച്ചു. തനിക്ക് വീടില്ലെന്ന്. ആ കുഞ്ഞ് സ്വപ്നമിതാ യാഥാർഥ്യമാകുന്നു. എനിക്ക് വീടില്ലെന്ന് കുറിപ്പെഴുതി മന്ത്രി വി ശിവൻകുട്ടിക്ക് കൊടുത്തപ്പോൾ വിഘ്നേഷ് കരുതിയില്ല, ഇത്രവേഗം തന്റെ ആഗ്രഹം പൂവണിയുമെന്ന്. ദേശാഭിമാനിയും കെഎസ്ടിഎയും കൈകോർത്ത് രണ്ടുമാസംകൊണ്ട് ഒരുക്കിയെടുത്ത വീടിന്റെ താക്കോൽ മന്ത്രി വി ശിവൻകുട്ടി കൈമാറി.കഴിഞ്ഞ ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതല ടാലന്റ് ഫെസ്റ്റ് സമ്മാനദാന ചടങ്ങിലാണ് അക്ഷരമുറ്റം വിജയി കൂടിയായ ചവറ കൊറ്റൻകുളങ്ങര ഗവ. വിഎച്ച്എസ്എസിലെ നാലാം ക്ലാസ് വിദ്യാർഥി വിഘ്നേഷ് ആർ ജിത്ത് മന്ത്രി വി ശിവൻകുട്ടിയോട് വീട് വേണമെന്ന ആവശ്യം കുറിപ്പെഴുതി അറിയിച്ചത്. സംഘടകരായ ദേശാഭിമാനിയും കെഎസ്ടിഎയും മന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്തു, അതോടെ വിഘ്നേഷിന്റെ സ്വപ്നം യാഥാർത്ഥ്യവുമായി.ALSO READ: സൂര്യകാന്തി പൂക്കളുടെ ഇടയിൽ നിന്നൊരു സെൽഫി ആയാലോ! മക്കുവള്ളിയിലേക്ക് വിട്ടോ, ആരുടെയും മനം കവരും ഈ കാഴ്ചവിഘ്നേഷിന്റെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം അധ്യാപകർ തന്നെ അടുക്കളയിൽ പാലുകാച്ചി. മന്ത്രി വി ശിവൻകുട്ടിയും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും പാലുകാച്ചിന് സാക്ഷ്യം വഹിച്ചു. ചവറ പഴഞ്ഞിക്കാവ് വൈങ്ങേലിമുക്കിൽ ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറ്റച്ചടങ്ങിൽ പങ്കെടുക്കാൻ അധ്യാപകരും പ്രദേശവാസികളും പൊതു പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ വലിയ ജനക്കൂട്ടം ഒത്തുചേർന്നു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീനയുടെ അധ്യക്ഷതയിൽ ലളിതമായിരുന്നു താക്കോൽ കൈമാറ്റ ചടങ്ങ്.The post ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ അറിയിച്ച ആഗ്രഹം പൂവണിഞ്ഞു, വിഘ്നേഷിന് വീട് ഇനിയൊരു സ്വപ്നമല്ല appeared first on Kairali News | Kairali News Live.