എറണാകുളത്ത് നിന്ന് മൂന്നാറേക്ക് കെഎസ്ആർടിസി യാത്ര ആയാലോ? ചെലവ് വെറും 850 രൂപ മാത്രം

Wait 5 sec.

പുറത്ത് നല്ല ചൂടാണ് അവധിയ്ക്ക് പിള്ളേരെ വീട്ടിൽ ഇരുത്താനും പറ്റില്ലാത്ത അവസ്ഥയായിട്ടുണ്ട്. എങ്ങോട്ടെങ്കിലുമൊന്ന് പോകണമെന്ന് വച്ചാൽ കൈയിൽ കാശില്ലെന്നത് ആവും മറ്റൊരു പ്രശ്നം. എന്നാൽ ഇനി സങ്കടപ്പെടണ്ട കെഎസ്ആ‍ടിസി ബഡ്ജറ്റ് ഫ്രണ്ട്ലി ടൂറിസത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് കഴിഞ്ഞു. കുറഞ്ഞ ചിലവിൽ ഒരു ദിവസം കൊണ്ട് മൂന്നാറും കാന്തല്ലൂരും കണ്ട് മടങ്ങി വരാം.എറണാകുളത്ത് നിന്ന് കെഎസ്ആർടിസിയ്ക്ക് ഒരു അവധിക്കാല യാത്ര ആയാലോ. വേനലവധി ആഘോഷമാക്കാൻ കെഎസ്ആ‍ർടിസി ബജറ്റ് ടൂറിസം സെല്ലിനൊപ്പം കുറഞ്ഞ ചിലവിൽ വിനോദയാത്ര പോകാം. ALSO READ; ഗവിയും വാഗമണും കാണാൻ പോയാലോ? 2800 രൂപയ്ക്ക് പോയി വരാം, അവധിക്കാലം ആഘോഷിക്കാംമെയ് 3ന് മറയൂർ-കാന്തല്ലൂർ . രാവിലെ 5.15ന് ആരംഭിച്ച് രാത്രി 12.30ന് തിരിച്ചെത്തുന്നു. ചാർജ് 1410 രൂപയാണ്. ലഞ്ച്, ജീപ്പ് സവാരി എന്നിവ ഉൾപ്പെടുന്ന യാത്രയാണിത്.മെയ് 3ന് മാമലക്കണ്ടം- മൂന്നാ‍ർ യാത്ര. രാവിലെ 5.15ന് ആരംഭിച്ച് രാത്രി 12.30ന് തിരികെ എത്തുന്നു. ചാർജ് 850 രൂപയാണ്. ഇതിൽ ലഞ്ചും ഉൾപ്പെടുന്നു. മെയ് 4ന് ​ഗവി-സത്രം യാത്ര. വെളുപ്പിന് 3.30ന് ആരംഭിച്ച് രാവിലെ രാത്രി 11ന് തിരികെയെത്തുന്നു. ചാ‌‍ർജ് 2320 രൂപയാണ്. ലഞ്ച് ​ഗവി എൻട്രി ഫീസ്, ജീപ്പ് സവാരി എന്നിവ ഇതിൽ ഉൾപ്പെടുന്നു.The post എറണാകുളത്ത് നിന്ന് മൂന്നാറേക്ക് കെഎസ്ആർടിസി യാത്ര ആയാലോ? ചെലവ് വെറും 850 രൂപ മാത്രം appeared first on Kairali News | Kairali News Live.