തൃശൂരിൽ കിണറ്റിൽ നിന്ന് അസ്ഥികൾ; കണ്ടെത്തിയത് ചാക്കിൽ കല്ലുകെട്ടി താഴ്‌ത്തിയ നിലയിൽ

Wait 5 sec.

തൃശൂർ അരിമ്പൂരിൽ കിണറ്റിൽ അസ്ഥികഷ്ണങ്ങൾ കണ്ടെത്തി. കല്ലുകെട്ടി താഴ്‌ത്തിയ നിലയിൽ ചാക്കിൽ നിന്നാണ് അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയത്. അരിമ്പൂരിൽ 4-ാം വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ്റെ വീടിനു പുറകിലുള്ള കിണറ്റിൽ നിന്നാണ് അസ്ഥി കഷ്ണങ്ങൾ ലഭിച്ചത്. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചതായാണ് റിപ്പോർട്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സംഭവം. വീടിനു പുറകിലുള്ള കിണറ്റിൽ വെള്ളം കോരുന്ന സമയത്ത് കിണറ്റിലേക്ക് മറ്റൊരു കയർ കാണുകയും, കയർ പൊക്കി കയറ്റിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കിട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ആയിരുന്നു. ALSO READ; ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കായലില്‍ ചാടി ജീവനൊടുക്കി; ഭാര്യയുടെ വിവാഹേതര ബന്ധത്തെത്തുടര്‍ന്നുള്ള മനോവിഷമം കാരണമെന്ന് കുടുംബംതുടർന്ന് ചാക്കു വലിച്ച് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കിൽ 6 ഓളം ചെറിയ എല്ലിൻ കഷണങ്ങളും, ഒരു സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്The post തൃശൂരിൽ കിണറ്റിൽ നിന്ന് അസ്ഥികൾ; കണ്ടെത്തിയത് ചാക്കിൽ കല്ലുകെട്ടി താഴ്‌ത്തിയ നിലയിൽ appeared first on Kairali News | Kairali News Live.